കോക്രോച്ച് ജനതാ പാർട്ടി’യുടെ ദില്ലിയിലെ സമരപ്പന്തൽ സന്ദർശിച്ച സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ ചൈനീസ് ബന്ധമാരോപിച്ച് ആക്രമിക്കാൻ ശ്രമിച്ച പ്രമുഖ ബിജെപി അനുകൂല മാധ്യമ സ്ഥാപനത്തിന്റെ കുതന്ത്രം ഫേസ്ബുക്കിലൂടെ തുറന്നു കാട്ടി ഡോ. ജോൺ ബ്രിട്ടാസ് എംപി. ജനറൽ സെക്രട്ടറിയുടെ ചൈനീസ് അംബാസഡറുമായി നടത്തിയ കൂടിക്കാഴ്ചയെ രാജ്യത്തിനെതിരായ ഗൂഡാലോചനയായും, കോക്രോച്ച് ജനതാ പാർട്ടിയെ ചൈനയുടെ ഇന്ത്യ വിരുദ്ധ പദ്ധതിയുടെ കണ്ണിയായും ചിത്രീകരിക്കാനാണ് പ്രമുഖ മാധ്യമം ശ്രമിച്ചത്. സമരപ്പന്തൽ സന്ദർശിച്ച് മടങ്ങുകയായിരുന്ന എം.എ. ബേബിയുടെ യാത്രയെ മാധ്യമത്തിലെ റിപ്പോർട്ടർ വിവിധ ആരോപങ്ങൾ ഉന്നയിച്ച് ശല്യപ്പെടുത്തുന്നത് വ്യക്തമായി കാണാൻ സാധിക്കും.വിഷയത്തെ പറ്റി ഫേസ്ബുക്കിൽ ഇട്ട വിഡിയോയിൽ സംസാരിച്ച ഡോ. ജോൺ ബ്രിട്ടാസ് എംപി. സത്യസന്ധവും, നിഷ്പക്ഷവും, സ്വതന്ത്രവുമായ’ മാധ്യമപ്രവർത്തനത്തിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ കണ്ടതെന്ന് പരിഹസിച്ചു. ജനകീയ മുന്നേറ്റത്തെ സർക്കാർ ഭയപ്പെടുന്ന ബിജെപി സർക്കാർ അതിൽ ചൈനീസ് ബന്ധം’ ഉണ്ടാക്കിയെടുക്കാൻ കിണഞ്ഞു ശ്രമിക്കാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു.എന്നാൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ‘ചൈന അനുകൂല’ സർക്കാർ ഇ പ്പോഴുള്ള ബിജെപി സർക്കാരാണെന്നും ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര കമ്മി എക്കാലത്തെയും ഉയർന്ന നിരക്കിലാണിപ്പോൾ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനീസ് അംബാസഡറെ കാണുന്നത് ഒരു കുറ്റകൃത്യമാണെങ്കിൽ, ഈ വർഷം ആദ്യം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു സംഘം ആർഎസ്എസ്, ബിജെപി നേതാക്കളെ കാണുകയും ബിജെപി ആസ്ഥാനം സന്ദർശിക്കുകയും ചെയ്തപ്പോൾ എന്ത് കൊണ്ട് ‘ചൈനീസ് ചാരൻ’ എന്നൊരു ആരോpണം ആരും ഉന്നയിക്കാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. നുണകൾ കൊണ്ട് ഈ സമരത്തെ തകർക്കാമെന്ന ‘ഗോദി മീഡിയയുടെ‘ സ്വപ്‍നം നടക്കാൻ പോകുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.Dr. John Brittas MP exposes 'Godi Media's' ploy against CPIM General Secretary M.A. Baby and 'Cockroach Janata Party The post നുണകൾ കൊണ്ട് സമരത്തെ തകർക്കാൻ നോക്കണ്ട; ഗോദി മീഡിയയുടെ കുതന്ത്രം പൊളിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. appeared first on Kairali News | Kairali News Live.