ദില്ലിയിൽ ജന്തർ മന്തറിൽ സംഘർഷം രൂക്ഷമാകുന്നു. പ്രതിഷേധക്കാരും ഡൽഹി പൊലീസും ഏറ്റുമുട്ടി. സമരക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ്. സംഘർഷത്തെത്തുടർന്ന് ദില്ലിയിൽ കലാപാന്തരീക്ഷം. പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതച്ചതായും വിവരം.അതേസമയം, ജന്തർ മന്തറിൽ നിന്നും സിജെപി പ്രതിഷേധക്കാരെ ഒഴിപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. സമരക്കാർക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തിയിരുന്നു. പ്രധാന സമര പന്തൽ പൊലീസ് പൊളിച്ചുമാറ്റി. പൊലീസുമായുള്ള സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. പ്രതിഷേധത്തിനിടെ 40 എസ്എഫ്ഐ പ്രവർത്തകർക്ക പരുക്കേറ്റതായാണ് വിവരം.ദില്ലി ജന്തർ മന്തറിൽ ഇന്ന് ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിന് പിന്തുണയുമായെത്തിയത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവാതെ വന്നതോടെ പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശുകയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി ഇന്ന് പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ചത്. പ്രതിഷേധത്തെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.Also Read: ആലപ്പുഴ മെഡിക്കൽ കോളേജിൽ മരുന്നുമാറി കുത്തിയതായി പരാതി; മഞ്ഞപ്പിത്തമുള്ള ഇരുപത്തിമൂന്നുകാരന് കുത്തിവെച്ചത് ക്യാൻസർ രോഗിക്ക് നൽകേണ്ട മരുന്ന്അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് നടത്തിയത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു.The post സിജെപി പ്രതിഷേധം; ദില്ലിയിൽ വീണ്ടും പൊലീസ് സംഘർഷം, പ്രതിഷേധക്കാരെ തല്ലിച്ചതച്ചു appeared first on Kairali News | Kairali News Live.