ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ദില്ലി പൊലീസിൻ്റെ ക്രൂര മർദ്ദനം

Wait 5 sec.

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് ദില്ലി പൊലീസിൻ്റെ ക്രൂര മർദ്ദനം. പരുക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി, എംഡിഎംകെ നേതാവ് വൈക്കോ എന്നിവർ സന്ദർശിച്ചു. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് ആദർശ് എം സജി, ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് എന്നിവർ നിരാഹാര സമരവും അവസാനിപ്പിച്ചു. പരുക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ആനി രാജ എന്നിവരും സന്ദർശിച്ചു.വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധൻറെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ സമരത്തെ അതിക്രൂരമായിട്ടാണ് ദില്ലി പോലീസ് നേരിട്ട്. സിജെപി പ്രതിഷേധത്തിന് പിന്തുണ നൽകുന്ന എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും ക്രൂര മർദ്ദനമാണ് ദില്ലി പൊലീസ് അഴിച്ചുവിട്ടത്. പൊലീസ് നടപടിയിൽ നാല്പതോളം എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. 20 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ പ്രവർത്തകരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന നേതാവ് വൃന്ദ കാരാട്ട്, പോളിറ്റ് ബ്യുറോ അംഗങ്ങൾ ആയ വിജു കൃഷ്ണൻ, അരുൺ കുമാർ , എംഡിഎംകെ നേതാവ് വൈക്കോ,സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ആനി രാജ എന്നിവർ സന്ദർശിച്ചു. ദില്ലി പൊലീസിന്റെ നടപടിയെ എംഎ ബേബി വിമർശിച്ചുവിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമത്തെ അപലപിക്കുന്നുവെന്നും, സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും വൈക്കോയും പ്രതികരിച്ചു.Also Read: സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ കണക്കുകൾ അവതരിപ്പിച്ചു; മുഖ്യമന്ത്രിയും യുഡിഎഫും മാപ്പു പറയണം: കെ എൻ ബാലഗോപാൽജന്തർ മന്തറിലെ എസ്എഫ്ഐ സമര പന്തലും ദില്ലി പൊലീസ് ബലപ്രയോഗത്തിലൂടെ അടിച്ച തകർത്തു. സോനം വാങ്ചുകിനെ അനധികൃതമായി തടവിലെടുത്തതിൽ പ്രതിഷേധിച്ചുള്ള എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് ആദർശ് എം സജി, ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് എന്നിവരുടെ നിരാഹാര സമരവും അവസാനിപ്പിച്ചു. ജനറൽ സെക്രട്ടറി എംഎ ബേബിയിൽ നിന്നും നാരങ്ങ നീര് വാങ്ങി കുടിച്ചാണ് നിരാഹാരം അവസാനിപ്പിച്ചത്. അതേസമയം, രാജ്യവ്യാപകമായി ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ആദർശ് എം സജി വ്യക്തമാക്കി.The post ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ദില്ലി പൊലീസിൻ്റെ ക്രൂര മർദ്ദനം appeared first on Kairali News | Kairali News Live.