വർക്കലയിൽ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു; രണ്ടുപേർ കസ്റ്റ‍‌‍‍ഡിയിൽ

Wait 5 sec.

വർക്കല പാപനാശത്ത് തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു. തഞ്ചാവൂർ സ്വദേശി സുദർശന് ആണ് കുത്തേറ്റത്. പരുക്ക് ഗുരുതരമാണ് എന്നാണ് വിവരം.ഇന്നലെ രാത്രി 11 മണിയോടെ സൗത്ത് ക്ലിപ്പ് നടപ്പാതയിലാണ് സംഭവം. ആക്രമണത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുരയ്ക്കണ്ണി സ്വദേശി മുഹമ്മദലി, പ്രായപൂർത്തിയാകാത്ത ഒരു യുവാവ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മൂന്നാമത് ഒരാൾ കൂടി അക്രമി സംഘത്തിൽ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു.ALSO READ: യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തി നിയമനം; കേരള സർവകലാശാലയിൽ ബിജെപി അധ്യാപക നേതാവിന് നിയമവിരുദ്ധ സ്ഥാനക്കയറ്റംആക്രമണത്തിന്റെ സിസിടിവി ദൃശ്യവും പുറത്തു വന്നിട്ടുണ്ട്. അതേസമയം ഗുരുതരമായി പരുക്കേറ്റ സുദർശൻ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.A native from Tamil Nadu was seriously injured in a stabbing incident at Varkala Papanasam. Police have taken two suspects, including a juvenile, into custody and launched an investigation.The post വർക്കലയിൽ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു; രണ്ടുപേർ കസ്റ്റ‍‌‍‍ഡിയിൽ appeared first on Kairali News | Kairali News Live.