തിരുവനന്തപുരം| കാപ്പ ചുമത്തി ജയിലിൽ അടയ്ക്കപ്പെ തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ സുഗതൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂർ വിയ്യൂർ ജയിലിൽ വച്ച് രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. തിരുവനന്തപുരം മേയർ വി വി രാജേഷും ചടങ്ങിൽ പങ്കെടുക്കും.സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു നഗരസഭ കൗൺസിലർ ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. നേരത്തെ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് അത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയ ഹൈക്കോടതി സുഗതന്‍ ഉള്‍പ്പെടെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയിരുന്നു. . ഇതോടെയാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ട സാഹചര്യം ഉണ്ടായത്.അതേസമയം, വിവിധ കേസുകളുമായി ബന്ധപ്പെട്ട് സുഗതനെതിരെ കാപ്പ ചുമത്തപ്പെട്ടതിനാൽ അദ്ദേഹം നിലവിൽ ജയിലിലാണ്. സുഗതന് ജയിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന് സർക്കാറിനോട് കഴിഞ്ഞ ദിവസം കോടതി ആരാഞ്ഞിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. എന്നാല്‍ കാപ്പ തടവിൽ നിന്ന് സുഗതനെ മോച്ചിപ്പിക്കാൻ നിയമപരമായി കഴിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ജയിലിൽ തന്നെ സത്യപ്രതിജ്ഞ നടത്താൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.വാർഡ് 20-ലെ കൗൺസിലറായ സുഗതന് നേരത്തെ നെടുമങ്ങാട് കോടതി രണ്ട് കേസുകളിൽ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും കാപ്പ കേസിൽ നിന്ന് മോചിതനായാൽ മാത്രമേ അത് പ്രാബല്യത്തിൽ വരൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 9 മുതൽ കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.Content Highlights: Thiruvananthapuram councillor R Sugathan will take his oath at Viyyur Central Jail today following a High Court order. This marks the first time in Kerala’s history that a municipal councillor is sworn in while in prison. Sugathan is currently detained under the KAAPA act.