പെരുമ്പാവൂരിൽ ആശാ പ്രവർത്തകയ്ക്ക് നേരെ പീഡനശ്രമം; വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി അറസ്റ്റിൽ

Wait 5 sec.

കൊച്ചി| പെരുമ്പാവൂരിൽ ആശാ പ്രവർത്തകയ്ക്ക് നേരെ പീഡനശ്രമം. മോഷണത്തിനായി വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ജൂലൈ 10-നാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ആശാ പ്രവർത്തക, വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് വീടിനുള്ളിൽ പരിശോധിക്കാനായി കയറിയപ്പോഴാണ് നഗ്‌നനായി ഒളിച്ചിരുന്ന പ്രതി യുവതിയെ ആക്രമിക്കാൻ ശ്രമിച്ചത്.യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പെരുമ്പാവൂർ പോലീസ് പ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.Content Highlights:An Asha worker in Perumbavoor was allegedly attacked by a thief who broke into her house. The culprit, who was hiding naked inside, attempted to sexually assault the woman. Following her screams, neighbors gathered and the suspect fled, but he was later arrested by Perumbavoor police.