കൊല്ലം| വിയറ്റ്നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസിന്റെയും ഭാര്യ ലോവേനി തോമസിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. മൃതദേഹങ്ങളുമായി രാവിലെ മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം 8.50 ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു.മൃതദേഹങ്ങൾ മന്ത്രിമാരായ പി സി വിഷ്ണുനാഥ്, സി പി ജോൺ, കൊടിക്കുന്നിൽ സുരേഷ് എം പി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് മൃതദേഹങ്ങൾ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകും. കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കാണ് എത്തിക്കുക.നാളെ രാവിലെ 10 മണിക്ക് ജൂബിലി മന്ദിര ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് 3 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കുകയും 3.30ന് കൊട്ടാരക്കര മാർത്തോമ്മ പള്ളിയിൽ സംസ്കാരച്ചടങ്ങുകൾ നടക്കുകയും ചെയ്യും.ജൂലൈ 11ന് വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് ദമ്പതികൾ മരിച്ചത്. അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികളാണ് മരിച്ചത്.ലാവ മൊബൈൽ കമ്പനിയുടെ സെല്ലർമാർ, ഡിസ്ട്രിബ്യൂട്ടർമാർ, ജീവനക്കാർ എന്നിവരടങ്ങിയ സംഘമാണ് ഔദ്യോഗിക വിനോദയാത്രയുടെ ഭാഗമായി ജൂലൈ 9ന് വിയറ്റ്നാമിലെത്തിയത്. യാത്രാസംഘത്തെ മൂന്ന് ബാച്ചുകളായി തിരിച്ചാണ് ദ്വീപുകളിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിൽ 32 ഇന്ത്യൻ വിനോദസഞ്ചാരികളുമായി യാത്രതിരിച്ച ആദ്യ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തമുണ്ടായത്.Content Highlights:The bodies of AC Thomas and his wife Lovenie Thomas, who died in a boat accident in Vietnam, were brought to Thiruvananthapuram airport. Ministers and MPs received the bodies before they were taken to Kottarakkara. The funeral will be held tomorrow at Kottarakkara Marthoma Church.