പെരുമ്പാവൂരിൽ യുവതിക്ക് നേരെ പീഡനശ്രമം. ആശാ പ്രവർത്തകയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. വീടിനുള്ളിൽ അതിക്രമിച്ച് കയറി ശാരീരികമായി ഉപദ്രവിച്ചതായാണ് പരാതി.ഈ മാസം 10 ന് ആയിരുന്നു ആക്രമണം നടന്നത്. നഗ്നനായി വീടിനുള്ളിലേക്ക് കയറിയ ആള്‍ യുവതിയുടെ വായ പൊത്തിപ്പിടിച്ചാണ് ആക്രമണം നടത്തിയത്. ശാരീരികമായി ഉപദ്രവിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറാനും ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.ALSO READ: ബിജെപി സാമ്പത്തിക ക്രമക്കേട്, ഘടകകക്ഷികൾ മത്സരിച്ചയിടങ്ങളിലും കോടികളുടെ തിരിമറി; അന്വേഷണം കൂടുതൽ മണ്ഡലങ്ങളിലേക്ക്പിന്നാലെ കുതറി മാറിയ യുവതി പുറത്തേക്ക് ഓടി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഇതിനിടയിൽ പ്രതി ഓടി രക്ഷപ്പെട്ടു. മോഷണം നടന്നതായും സംശയിക്കുന്നുണ്ട്. യുവതിയുടെ പരാതിയിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.Police have registered a case after an ASHA worker alleged an attempted sexual assault by an intruder who entered her home in Perumbavoor. An investigation is underway.The post പെരുമ്പാവൂരിൽ ആശാ പ്രവർത്തകയ്ക്ക് നേരെ പീഡനശ്രമം; ആക്രമണം വീട്ടിൽ അതിക്രമിച്ചു കയറി appeared first on Kairali News | Kairali News Live.