ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് പഴങ്ങൾ. കാരണം അതിലെ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളുമാണ്. എന്നാൽ പ്രമേഹരോഗികൾ പഴങ്ങൾക്ക് പകര ജ്യൂസുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ അത് ശരിയായ രീതിയാണോ? അല്ലയെന്നാണ് വിദഗ്ധർ പറയുന്നു. കാരണം ജ്യൂസുകളിലെ ഗ്ലൈസെമിക് കൂടുതലായതിനാൽ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗതിൽ വർധിപ്പിക്കും.ഇത് പ്രമേഹരോഗികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതായത് ഒരു ഓറഞ്ച് നേരിട്ട് കഴിക്കുമ്പോൾ അതിലെ നാരുകൾ പഞ്ചസാരയെ സാവധാനം മാത്രമേ രക്തത്തിൽ കലരാൻ അനുവദിക്കു. എന്നാൽ ഇതേ ഓറഞ്ച് ജ്യൂസായി കുടിക്കുമ്പോൾ ഈ നാരുകൾ നഷ്ടപ്പെടുന്നു കൂടാതെ പഞ്ചസാര പെട്ടെന്ന് ശരീരത്തിലേക്ക് ആഗിരണവും ചെയ്യുന്നു.ALSO READ :വിറ്റാമിൻ സി സെറം ഇരുണ്ട കുപ്പികളിൽ മാത്രം വിൽക്കുന്നതിന്റെ കാരണമറിയാമോ ?പഴങ്ങളിലെ സ്വാഭാവിക പഞ്ചസാരയായ ഫ്രക്ടോസും ഗ്ലൂക്കോസും നാരുകളുടെ സാന്നിധ്യമില്ലാതെ ശരീരത്തിലെത്തുന്നത് പ്രമേഹരോഗികൾക്ക് ദോഷകരമാണ്. അതുകൊണ്ടാണ് ഡയറ്റീഷ്യന്മാർ ജ്യൂസിന് പകരം പഴങ്ങൾ കഴിക്കാൻ നിർദ്ദേശിക്കുന്നത്.(വിവരങ്ങള്‍ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കി യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ നേരില്‍ കണ്ട് ഉപദേശം തേടുക)The post ജ്യൂസോ പഴങ്ങളോ ഏതാണ് ആരോഗ്യത്തിന് നല്ലത് ? ഒന്ന് നോക്കിയാലോ appeared first on Kairali News | Kairali News Live.