വാഷിങ്ടൺ | അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില (Crude Oil Price) വലിയ തോതിൽ കുതിച്ചുയരുന്നു. യു എസും ഇറാനും തമ്മിൽ തുടരുന്ന ആക്രമണ – പ്രത്യാക്രമണങ്ങളെ തുടർന്ന് ക്രൂഡ് ഓയിൽ വില നാല് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് ഉയരന്നത്. വിപണിയിൽ രണ്ട് ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.രാജ്യാന്തര വിപണിയിൽ പ്രമുഖ ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് (Brent Crude) ഫ്യൂച്ചേഴ്സ് 1.68 ഡോളർ അഥവാ രണ്ട് ശതമാനം ഉയർന്ന് ബാരലിന് 84.98 ഡോളറിലെത്തി. ഇതോടൊപ്പം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് വില 1.65 ഡോളർ അഥവാ 2.1 ശതമാനം വർധിച്ച് ബാരലിന് 79.79 ഡോളറിലാണ് വ്യാപാരം തുടരുന്നത്.തിങ്കളാഴ്ച വിപണിയിൽ രേഖപ്പെടുത്തിയ മുന്നേറ്റങ്ങൾക്ക് പിന്നാലെയാണ് ഈ പുതിയ വിലവർധനവ് ഉണ്ടായത്. തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ ബ്രെന്റ് ക്രൂഡ് വില ഒരൊറ്റ ദിവസം കൊണ്ട് 9.6 ശതമാനമാണ് കുതിച്ചുയർന്നത്. 2020 മെയ് മാസത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ഒറ്റദിവസത്തെ വിലക്കയറ്റമായിരുന്നു ഇത്.യു എസും ഇസ്റാഈൽ വിരുദ്ധ ചേരിയിലുള്ള പ്രമുഖ രാജ്യമായ ഇറാനും തമ്മിലുള്ള തുടർച്ചയായ പ്രത്യാക്രമണങ്ങൾ ആഗോള ഊർജ്ജ വിപണിയിൽ വൻ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും വിപണിയിൽ ഈ അസ്ഥിരത തുടർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.Content Highlights:Global crude oil prices climbed 2 percent to reach a four-week high amid ongoing retaliatory attacks between the US and Iran. Brent crude futures gained 2 percent to trade at 84.98 dollars a barrel, while WTI crude jumped 2.1 percent to 79.79 dollars. The sharp spike follows a historic single-day gain for international oil benchmarks.