വിയറ്റ്നാം ബോട്ടപകടം: കൊട്ടാരക്കര ദമ്പതികളുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചു

Wait 5 sec.

വിയറ്റ്നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പിസി വിഷ്ണുനാഥ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. കൊടിക്കുന്നിൽ സുരേഷ് എംപിയും ഒപ്പമുണ്ടാകും. പിന്നീട് ഇവിടെ നിന്നും ആംബുലൻസിൽ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകും.കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ 8.50 ഓടെ പുറത്തേക്ക് കൊണ്ടുവരുമെന്നാണ് വിവരം.The post വിയറ്റ്നാം ബോട്ടപകടം: കൊട്ടാരക്കര ദമ്പതികളുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചു appeared first on Kairali News | Kairali News Live.