ബിജെപി സാമ്പത്തിക ക്രമക്കേട്, ഘടകകക്ഷികൾ മത്സരിച്ചയിടങ്ങളിലും കോടികളുടെ തിരിമറി; അന്വേഷണം കൂടുതൽ മണ്ഡലങ്ങളിലേക്ക്

Wait 5 sec.

ബിജെപിയിലെ വൻ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം കൂടുതൽ മണ്ഡലങ്ങളിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കൊടി വാങ്ങിയതിൽ ഉൾപ്പെടെ വലിയ ക്രമക്കേട് നടത്തിയെന്ന വാർത്ത പുറത്തുവന്നിരുന്നു. കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടിൽ 12 കോടി രൂപയ്ക്ക് കണക്കില്ലെന്നും ആരോപണം ഉയർന്നിരുന്നു.ബി എൽ സന്തോഷ് അയച്ച സംഘം നടത്തിയ പരിശോധനയിലാണ് വലിയ ക്രമക്കേട് കണ്ടെത്തിയത്. ഇതോടെ അന്വേഷണം കൂടുതൽ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം. ഘടക കക്ഷികൾ മത്സരിച്ച മണ്ഡലങ്ങളിലും വലിയ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് ആക്ഷേപം. ഇവിടങ്ങളിലും കോടികൾ തിരിമറി നടത്തിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.ALSO READ: ഹോർമുസിൽ യുഎഇ എണ്ണടാങ്കറുകൾക്ക് നേരെ ആക്രമണം; ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടുസാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നടത്താൻ നീങ്ങുകയാണ് ദേശീയ നേതൃത്വം. തെരഞ്ഞെടുപ്പിന് രൂപീകരിച്ച സമൂഹ മാധ്യമ ടീമിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇവരിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ എൻഡിഎ യോഗം ചേർന്ന് വിലയിരുത്തൽ നടത്തിയിട്ടില്ല.അതേസമയം ബിജെപിക്ക് സ്വാധീനം ഉള്ള തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് നൽകിയതിലും സംശയം ശക്തമാകുന്നുണ്ട്. ഇത് സംബന്ധിച്ചും ദേശീയ നേതൃത്വം അന്വേഷണം നടത്തും.The post ബിജെപി സാമ്പത്തിക ക്രമക്കേട്, ഘടകകക്ഷികൾ മത്സരിച്ചയിടങ്ങളിലും കോടികളുടെ തിരിമറി; അന്വേഷണം കൂടുതൽ മണ്ഡലങ്ങളിലേക്ക് appeared first on Kairali News | Kairali News Live.