സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? അറിയാം ഇന്നത്തെ സ്വർണ വില

Wait 5 sec.

വർഷാരംഭം തന്നെ ഒരു ലക്ഷത്തിന് മുകളിൽ എത്തിയ സ്വർണ വിലയിൽ പിന്നീട് ഒരു തിരിച്ച് പോക്കുണ്ടായിരുന്നില്ല. സ്വർണ വില ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിലായി തന്നെയാണ് തുടരുന്നത്. ഇനി സ്വർണ വില കുറയാൻ സാധ്യതയുണ്ടോയെന്നതിൽ സാമ്പത്തിക വി​ദ​ഗ്ധരും സംശയത്തിലാണ്.ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,04,800 രൂപയായിരുന്നു. ഒരു ​ഗ്രാം സ്വർണത്തിന് 13,100 രൂപയുമായിരുന്നു വില. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില1,04,720 രൂപയാണ്. ഒരു ​ഗ്രാം സ്വർണത്തിന് 13,090 രൂപയുമാണ്.  പവനും 80 രൂപ കുറഞ്ഞു. ജൂലൈ നാലിനായിരുന്നു സ്വർണവില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലേക്ക് എത്തിയത്.വരും ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയെ സ്വാധീനിക്കും എന്നാണ് വിലയിരുത്തൽ.ALSO READ :ആർക്കാണ് ഒരു കോടി രൂപ സമ്മാനം!ഇന്നത്തെ ഭാ​ഗ്യതാര BT 62 ലോട്ടറി ഫലംenglish summaryThe price of gold, which reached above Rs 1 lakh at the beginning of the year, has not seen a decline since then. The price of gold is still above Rs 1 lakh. Economists are also skeptical about whether the price of gold will fall further.The post സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? അറിയാം ഇന്നത്തെ സ്വർണ വില appeared first on Kairali News | Kairali News Live.