‘കുട്ടികളെ അപമാനിച്ചിട്ടില്ല’; അധ്യാപകനെന്ന നിലയിലാണ് സംവദിച്ചതെന്ന് വിശദീകരിച്ച് ‍ഡോ. കെ ടി ജലീൽ

Wait 5 sec.

കുട്ടികളെ അപമാനിച്ചിട്ടില്ലെന്ന് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം നേതാവുമായ ഡോ. കെ ടി ജലീൽ. ഏതെങ്കിലും കുട്ടികളുടെ രക്ഷിതാക്കൾ പരാതി പറഞ്ഞാൽ താൻ മാപ്പു പറയാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മണ്ണാർക്കാട് നടന്ന ഒരു പൊതുപരിപാടിയിൽ കുട്ടികളോട് സംവദിച്ചതിനുപിന്നാലെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നുവെന്നും ജലീൽ പറഞ്ഞു. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം വ്യക്തമായി മറുപടി നൽകിയത്.കുട്ടികൾക്കും പരാതിയില്ല. ഞങ്ങളുടെ ക്ലാസിലെ അധ്യാപകരെ പോലെയാണ് പെരുമാറിയത് എന്നും കുട്ടികൾ പറഞ്ഞു. അതിനാണ് എംഎസ്എഫ് ബാലാവകാശ കമ്മിഷന് പരാതി നൽകിയത്.അതിന് മറ്റൊരു വ്യാഖ്യാനമുണ്ടാക്കാൻ ശ്രമം. പൊതു വിദ്യാഭ്യാസത്തിനു നിലവാരമില്ലെന്ന് പ്രചരിപ്പിക്കുന്നു.കേരളം എന്നത് കാരളം എന്നെഴുതിയത് എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് പൊതുവിദ്യാലയത്തിൽ പഠിച്ച ആളാണോ, ബാലവകാശ കമ്മിഷൻ കേസ് എടുത്താൽ മുൻകൂർ ജാമ്യത്തിനു ശ്രമിക്കില്ല.also read:കടംവാങ്ങിയ സാധനങ്ങളുടെ പണം ചോദിച്ചു; കട ഉടമയായ വയോധികന് ക്രൂര മർദനംമന്ത്രി ബിന്ദു കൃഷ്‌ണ അംഗനവാടി കുട്ടിയെ അപമാനിച്ചതിൽ കേസ് എടുക്കാത്തതെന്ത്? കുട്ടികൾ പരാതി പറഞ്ഞാലല്ലേ മാപ്പ് പറയേണ്ടതുള്ളൂ. എനിക്ക് വാശിയില്ല. കേസ് എടുത്തോട്ടേ. ജയിലിൽ പോകാൻ തയ്യാറാണ്. രാഷ്ട്രീയ ലക്ഷ്യമാണ് മന്ത്രിമാർക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.The post ‘കുട്ടികളെ അപമാനിച്ചിട്ടില്ല’; അധ്യാപകനെന്ന നിലയിലാണ് സംവദിച്ചതെന്ന് വിശദീകരിച്ച് ‍ഡോ. കെ ടി ജലീൽ appeared first on Kairali News | Kairali News Live.