കടംവാങ്ങിയ സാധനങ്ങളുടെ പണം ചോദിച്ചു; കട ഉടമയായ വയോധികന് ക്രൂര മർദനം

Wait 5 sec.

പത്തനംതിട്ടയിൽ കടം വാങ്ങിയ സാധനങ്ങളുടെ പണം ചോദിച്ചതിന് കട ഉടമയായ വയോധികന് ക്രൂര മർദനം. അടൂർ പന്നിവിഴയിൽ ഷറഫുദ്ദീൻ (70) ആണ് ആക്രമണത്തിന് ഇരയായത്.ALSO READ: ‘സ്നേഹത്തോടെയുള്ള ശാസനയായിരുന്നു’; ഡോ. കെ ടി ജലീൽ പൊതുവേദിയിൽ അപമാനിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് വിദ്യാർത്ഥികൾഞായറാഴ്ച രാത്രി ആയിരുന്നു സംഭവം. കുക്കൂ എന്നു വിളിക്കുന്ന സുമേഷ് ആണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.ഷറഫുദ്ദീൻ, റസിയ ബീവി (65), ഇവരുടെ കൊച്ചുമകൻ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. വയോധികനെയും കുടുംബത്തെയും ശാരീരിക വെല്ലുവിളിയുള്ള കുട്ടിയെയും വീടു കയറി മർദ്ദിച്ചു എന്നാണ് പരാതി. പലചരക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ 7000 സുമേഷ് ഷറഫുദ്ദിന് നൽകാനുണ്ടായിരുന്നു. ഈ പണം ചോദിച്ചതാണ് പ്രശ്നത്തിന് കാരണമെന്നാണ് അക്രമത്തിന് ഇരയായവർ പറയുന്നത്. അതേസമയം സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ സുമേഷ് ഒളിവിൽപ്പോയി.A 70-year-old shop owner was brutally assaulted in Pathanamthitta after demanding payment for goods sold on credit. Police have registered a case, and the accused is absconding.The post കടംവാങ്ങിയ സാധനങ്ങളുടെ പണം ചോദിച്ചു; കട ഉടമയായ വയോധികന് ക്രൂര മർദനം appeared first on Kairali News | Kairali News Live.