സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഫോൺ കോളുകൾ മുതൽ വീഡിയോ എ‍‍‍ഡിറ്റിങ് വരെ നമ്മൾ സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യുന്നുണ്ട്. പലപ്പോഴും ഫോണിന്റെ ചാർജ് നഷ്ടമാകുന്നത് നമ്മളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നതാണ്. നിലവിൽ ഇപ്പോൾ അടിക്കടി കറന്റ് പോകുന്ന അവസ്ഥയുള്ളതിനാലും ഫോൺ ചാർജ് ചെയ്ത് വെയ്ക്കേണ്ടത് അത്യാവശമാണ്. ഫോൺ ചാർജ് ചെയ്യാൻ മറന്നു പോയി കറന്റും പോയി എന്ന അവസ്ഥയിലാണെങ്കിൽ അതിനൊരു പരിഹാരമാണ് പവർ ബാങ്കുകൾ. എന്നാൽ വിപണിയിൽ കിട്ടുന്ന എല്ലാം പവർ ബാങ്കുകൾ അത്ര നല്ലതുമല്ല. അതായത് വിലകുറവ് കണ്ട് ചാടിവിഴരുത് വീണാൽ പെട്ടു അത്ര തന്നെ. ചില മികച്ച പവർ ബാങ്കുകൾ ഏതൊക്കായാണെന്ന് നോക്കിയാലോ.Also read: ബാറ്ററി ചാർജ് തീരുമെന്ന് ഭയം വേണ്ട! മോട്ടറോള എഡ്ജ് 70 മാക്സ് ഇന്ത്യയിൽ; വിലയും മറ്റ് പ്രത്യേകതകളും അറിയാം1.അങ്കർ മാഗ്ഗോ പവർ ബാങ്ക് (Anker MagGo Power Bank)വേഗതയേറിയതും സുരക്ഷിതവുമായ ഒരു പവർ ബാങ്കാണ് അങ്കർ മാഗ്ഗോ പവർ ബാങ്ക് അൾട്രാ-ഫാസ്റ്റ് മാഗ്സേഫ്-കോംപാറ്റിബിൾ പോർട്ടബിൾ ചാർജർ, സ്മാർട്ട് ഡിസ്പ്ലേയും മടക്കാവുന്ന സ്റ്റാൻഡും ഉള്ള 10,000mAh ബാറ്ററി പായ്ക്കാണ് ഇതിനുള്ളത്. 15W അൾട്രാ-ഫാസ്റ്റ് വയർലെസ് ചാർജിംഗ് അതിനാൽ നിങ്ങളുടെ ഫോൺ 2 മടങ്ങ് വേഗത്തിൽ ചാർജാകുന്നു. ഐ ഫോൺ ഉപയോക്തകൾക്ക് ഏറ്റവും മികച്ച ഒരു ഓപ്ഷനാണ് അങ്കർ മാഗ്ഗോ പവർ ബാങ്ക്2. INIU P50-E1പോക്കറ്റ് റോക്കറ്റ് എന്നും അറിയപ്പെടുന്നു ഒരു അൾട്രാ-കോംപാക്റ്റ് പവർ ബാങ്കാണ് INIU P50-E1. 45W ഫാസ്റ്റ് ചാർജിംഗ്, സപ്പോർട്ട് ചെയ്യുന്ന പവർബാങ്കിൽ ബിൽറ്റ്-ഇൻ യുഎസ്ബി-സി കേബിളുമായാണ് എത്തുന്നത്. പവർബാങ്കിന്റെ ബാറ്ററി ശതമാനം കാണിക്കുന്ന സ്മാർട്ട് ഡിസ്പ്ലേയും ഇതിന്റെ ഫീച്ചറാണ്.3.ആങ്കർ 737 പവർ ബാങ്ക് (Anker 737 PowerCore 24K)ഹൈ-എൻഡ് ലാപ്ടോപ്പിനും സപ്പോർട്ട് ചെയ്യുന്ന പവർ ബാങ്കാണ്. 140W-ാണ് ചാർജിംഗ് വേഗത. യുഎസ്ബി പോർട്ടുകളും 24,000 mAh ശേഷിയും ഉള്ളതാണ് ഈ പവർബാങ്ക്4. Ugreen Uno മാഗ്നറ്റിക് വയർലെസ് പവർ ബാങ്ക്ഇമോജി മുഖമുള്ള ബാറ്ററി ഇൻഡിക്കേറ്ററിന് പുറമെ, ഈ മാഗ്സേഫ് പവർ ബാങ്കിന്റെ രൂപകൽപ്പന വലുപ്പത്തിലും ഭാരത്തിലും വളരെ സ്റ്റാൻഡേർഡ് ആണ്, വിലയും അതുപോലെ തന്നെ. യുനോ മാഗ്നറ്റിക് വയർലെസ് പവർ ബാങ്കിന്റെ ശേഷി 10000mAh ആണ്.The post അയ്യോ പവർകട്ട്… കറൻ്റില്ലെങ്കിലും ഫോൺ ചാർജ് ചെയ്യാം; മികച്ച പവർ ബാങ്കുകൾ ഇതാ… appeared first on Kairali News | Kairali News Live.