നാട്ടിൽ ഒരു ദുരന്തമുണ്ടായാൽ അവിടേക്ക് ആദ്യം ഓടിയെത്തേണ്ടത് അവിടുത്തെ ജനപ്രതിനിധിയല്ലേ. ദുരന്തബാധിതരെ സമാശ്വസിപ്പാക്കാനും, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും ആവശ്യമായ സഹായമെത്തിക്കാനും മുൻകൈയെടുക്കുക എന്നത്, അവിടുത്തെ ജനം തെരഞ്ഞെടുത്ത ജനപ്രതിനിധിയുടെ ഉത്തരവാദിത്തമല്ലേ. എന്നാൽ വയനാട്ടിലെ ജനപ്രതിനിധി മാത്രം അങ്ങനെയല്ല. കള്ളാടി മണ്ണിടിച്ചിൽ ഉണ്ടായി ഇത്ര ദിവസങ്ങളായിട്ടും വയനാട് എം പി പ്രിയങ്കാ ഗാന്ധി അവിടേക്ക് തിരിഞ്ഞു നോക്കിയിട്ടേയില്ല. കോൺഗ്രസിന്റെ ദേശീയ നേതാവ് കൂടിയായ പ്രിയങ്കാ ഗാന്ധിക്ക് ദുരന്തത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ എട്ടുപേർ മരിച്ചിട്ടും ഇതുവരെ വയനാട്ടിലേക്ക് തിരിഞ്ഞു നോക്കാൻ സമയം ലഭിച്ചിട്ടില്ല. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ബിഹാർ, മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ദുരന്തത്തിൽ മരിച്ചത്. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള എട്ടുപേർക്ക് പരിക്കുമേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുമാണ്.എട്ടുദിവസം പിന്നിട്ടിട്ടും പക്ഷേ വയനാടിന്റെ എംപിയായ പ്രിയങ്കാ ഗാന്ധി മണ്ഡലത്തിലേക്ക് തിരിഞ്ഞുപോലും നോക്കിയിട്ടില്ല. മണ്ണിടിച്ചിലിൽ കാണാതായവരുടെ ബന്ധുക്കൾ തിരച്ചിൽ സമയത്ത് ആശങ്കയോടെ വയാനാട്ടിലേക്ക് എത്തിയപ്പോൾ, അവരെ സമാശ്വസിപ്പിക്കാനോ ചേർത്തുപിടിക്കാനോ ജനപ്രതിനിധായായ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം അവിടെയെങ്ങുമുണ്ടായില്ല. കള്ളാടി മണ്ണിടിച്ചിൽ ദുരന്തം രാജ്യത്തിന്റെയാകെ വേദനയായി മാറിയപ്പോൾ ആ വേദന തിരിച്ചറിയാൻ പോലും എഐസിസി ജനറൽ സെക്രട്ടറികൂടിയായ പ്രിയങ്കക്ക് സാധിച്ചിട്ടില്ല. ദുരന്തത്തിനിരയായ മനുഷ്യരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ബന്ധുക്കൾ ഏറെ ബുദ്ധിമുട്ട് നേരിട്ടപ്പോൾ ആ പ്രശ്നത്തിലൊന്നും ഇടപെടാതെ തന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുകയായിരുന്നു വയനാടിന്റെ എംപി.Also read:വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ നിലപാട് ദുരൂഹം, മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിന്റെ കത്ത്ബിഹാർ സ്വദേശി ഇമ്രാൻ അൻസരിയുടെ മൃതദേഹവുമായി കുടുംബാംഗങ്ങൾ ബംഗളൂരുവിൽ വിമാനത്തിന് കാത്തിരുന്നത് 38 മണിക്കൂറാണ്. ഈ പ്രശ്നങ്ങളൊന്നും എം പി അറിഞ്ഞതേയില്ല. വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങൾ അവരുടെ വീടുകളിൽ എത്തിക്കാനുള്ള ചുമതല തുരങ്കപാത കരാർ കമ്പിനിയുടെ ചുമലിൽ ഏൽപ്പിട്ട് സംസ്ഥാന സർക്കാരും കൈയ്യൊഴിയുകയായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ദുരന്തത്തിനിരയായി മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹം സർക്കാർ ചെലവിലായിരുന്നു അവരുടെ വീടുകളിലേക്ക് എത്തിച്ചിരുന്നത്. മനുഷ്യത്വത്തിന്റെ ഈ മതൃകകൂടിയാണ് യുഡിഎഫ് സർക്കാർ നിർത്തലാക്കിയത്. ഈ വിഷയത്തിൽ ഇടപെടേണ്ട എംപിയാണെങ്കിലോ സ്ഥലത്തു പോലുമില്ല. കേരളം വിറങ്ങലിച്ചു നിന്നു പോയ ദുരന്തമുണ്ടായപ്പോൾ അതിന്റെ പേരിൽ ഫണ്ട് പിരിച്ചു മുക്കുകയും, കലണ്ടർ മാത്രം കൊടുക്കുകയും ചെയ്തിടത്തു നിന്ന് കേരളം ഇനിയും എന്താണ് പ്രതീക്ഷിക്കേണ്ടത്.The post കള്ളാടി ദുരന്തം നടന്നിട്ട് ദിവസങ്ങൾ; പ്രയങ്കാ ഗാന്ധിയെ കാണ്മാനില്ല… appeared first on Kairali News | Kairali News Live.