ഡല്‍ഹി| കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കാക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിനിടെ ഡല്‍ഹിയില്‍ സംഘര്‍ഷം. ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിനായി ഒത്തുകൂടിയ പ്രവര്‍ത്തകരെ പോലീസ് തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ ഡല്‍ഹി പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ടായിരുന്നു.സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ മാര്‍ച്ച് പോലീസ് തടയുമെന്ന് നിര്‍ദേശമുണ്ടായിരുന്നു. പ്രതിപക്ഷ എംപിമാര്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയുടെ നേത്യത്വത്തിലായിരുന്നു പ്രതിഷേധക്കാര്‍ ബാരിക്കേഡിന്റെ ഭാഗത്തേയ്ക്ക് പാഞ്ഞടുത്തത്. സംഘര്‍ഷത്തില്‍ ഡല്‍ഹി പോലീസിനും വനിതാ പ്രതിഷേധക്കാര്‍ക്കും പരുക്കേറ്റു. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറിഞ്ഞു.കല്ലേറില്‍ മലയാളി മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു. സുരക്ഷാ സാഹചര്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ചില മെട്രോ സ്റ്റേഷനുകള്‍ താത്കാലികമായി അടച്ചതോടൊപ്പം ജന്തര്‍ മന്തര്‍ പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചു.ഇതിനിടെ, എംപി ചന്ദ്രശേഖര്‍ ആസാദ് ജന്തര്‍ മന്തറില്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണ അറിയിക്കാന്‍ എത്തി. സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ സഫ്ദര്‍ജംഗ് ആശുപത്രി പുറത്തിറക്കി. സോനത്തിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.ആവശ്യമായ വൈദ്യസഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തുടര്‍ന്നും നിരീക്ഷിക്കേണ്ടതുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.Content Highlights:Clashes erupted at Jantar Mantar during a parliament march demanding the resignation of Education Minister Dharmendra Pradhan. Police resorted to a lathi charge after protesters tried to cross barricades. A Malayalam journalist was injured in stoning, and internet services were suspended nearby.