യുഡിഎഫ് ഭരണം സംഘപരിവാറിന് വെടി മരുന്ന് ഉണക്കാനുള്ള സമയമെന്ന് പി ജയരാജൻ. അങ്ങനെയാണ് ഈ കാലത്തെ സംഘപരിവാറും കാണുന്നത്. സൈലൻ്റ് അറ്റാക്കാണ് ബിജെപി നടത്തുന്നതെന്നും പി ജയരാജൻ മാധ്യമങ്ങളോട് പറ‍ഞ്ഞു.സംഘപരിവാറിന്റെ ഹിന്ദുത്വ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായാണ് പി ജയരാജൻ രംഗത്ത് വന്നിരിക്കുന്നത്. ഹൈന്ദവ ആരാധനാലയങ്ങളെ സംഘപരിവാർ ഹിന്ദുത്വ പ്രചരണ കേന്ദ്രമാക്കി മാറ്റുന്നുവെന്നും വിശ്വാസിയെ വർഗീയ വത്ക്കരിച്ച് ആർഎസ്എസിന്റെ അണികളാക്കാനുള്ള നീക്കം ആണ് നടക്കുന്നതെന്ന് പി ജയരാജൻ പറഞ്ഞു. വർഗീയ പ്രചരണങ്ങൾക്കെതിരെ ജനങ്ങളെ ഉണർത്തിക്കൊണ്ടിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.also read; ‘നരേന്ദ്രമോദിയുടെ ഇന്ത്യ തിളങ്ങുന്ന ഇന്ത്യയെന്ന് വാക്കും, നടത്തുന്നത് ബുൾഡോസർ രാജും’: കെ കെ ശൈലജ ടീച്ചർന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും വർഗീയശക്തികൾ സമാനമായ പ്രവർത്തനമാണ് സംഘപരിവാർ നടത്തുന്നതെന്ന് പി ജയരാജൻ പറ‍ഞ്ഞു. ശ്രീനാരായണഗുരുവിനെ ഹിന്ദു സന്യാസിയാക്കാനാണ് നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.The post ‘യുഡിഎഫ് ഭരണം സംഘപരിവാറിന് വെടിമരുന്ന് ഉണക്കാനുള്ള സമയം’: പി ജയരാജൻ appeared first on Kairali News | Kairali News Live.