ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് 2026 ഫൈനലിൽ അർജന്റീനയെ വീഴ്ത്തി കപ്പിൽ മുത്തമിട്ടിരിക്കുകയാണ് സ്പെയിൻ. സ്പെയിനുമായുള്ള ആവേശകരമെന്ന് കരുതിയ മത്സരമാണ് അർജന്റീന ദയനീയമായി തോറ്റത്. കളി കണ്ടവർക്ക് ഇടയ്ക്കെങ്കിലും തോന്നിയ സംശയം ആവാം അർജന്റീന താരങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങിയത് ഫുട്ബോൾ കളിക്കാനാണോ അതോ സ്പെയിൻകാർ പന്ത് തട്ടുന്നത് നോക്കി നിൽക്കാനാണോ എന്നത്. കാരണം പന്ത് പോലും അർജന്റീനക്ക് കിട്ടാത്ത തരത്തിലുള്ള കളിയാണ് സ്പെയിൻ കാഴ്ച്ച വെച്ചത്.എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ 1-0 എന്ന സ്കോറിനേക്കാൾ അർജന്റീനയ്ക്ക് നാണക്കേടായത് അവരുടെ മത്സര കണക്കുകളാണ്. മത്സരത്തിലുടനീളം സ്പെയിനിന്റെ ഗോൾ പോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും തൊടുക്കാൻ അർജന്റീനൻ താരങ്ങൾക്ക് കഴിഞ്ഞില്ല എന്നത് ആരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. ആകെ എടുത്ത മൂന്ന് ഷോട്ടുകൾ എങ്ങോട്ടാണ് പോയതെന്ന് ഇപ്പോഴും അറിയില്ല. സ്പെയിൻ 68% പൊസഷനുമായി 803 പാസ്സുകൾ നൽകി കളം നിറഞ്ഞപ്പോൾ, പന്തിന് പിന്നാലെ ഓടി അർജന്റീനക്കാർക്ക് വെറും 32% പൊസഷൻ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പാസ്സ് ആക്യുറസിയിലാകട്ടെ സ്പെയിൻ 90% നേടിയപ്പോൾ അർജന്റീന 78%-ൽ ഒതുങ്ങി.ALSO READ: കേരളത്തിന്റെ മണ്ണിൽ പന്തുതട്ടിയ സ്പാനിഷ് വീരൻ; ചർച്ചയായി ഫെറാൻ ടോറസിന്റെ ഇന്ത്യൻ ബന്ധംപന്ത് കിട്ടാത്തതിന്റെ വിഷമം അർജന്റീനൻ താരങ്ങൾ തീർത്തത് ഫൗളുകൾ ചെയ്താണ് എന്ന് വേണം കരുതാൻ. 24 ഫൗളുകളും 5 മഞ്ഞക്കാർഡുകളും വാരിക്കൂട്ടിയ അർജന്റീനയുടെ എൻസോ ഫെർണാണ്ടസ് 90+3 മിനിറ്റിൽ ചുവപ്പ് കാർഡും വാങ്ങി ഗ്രൗണ്ടിന് പുറത്തായി. സ്പെയിൻ 20 ഷോട്ടുകൾ അടിച്ചപ്പോൾ അർജന്റീനയ്ക്ക് ആകെ കഴിഞ്ഞത് വെറും മൂന്നെണ്ണം മാത്രം.ഫുട്ബോൾ കളിക്കാൻ വന്നവർ ഗുസ്തി കഴിഞ്ഞ് മടങ്ങിയ ലക്ഷണമാണ് സ്റ്റാറ്റിസ്റ്റിക്സ് കണ്ടാൽ തോന്നുക. സ്പെയിനിന്റെ 11 ഷോട്ടുകൾ ഓൺ ടാർഗറ്റ് ആയപ്പോൾ അർജന്റീനയുടെ ഗോൾ കീപ്പർക്ക് കുറച്ചെങ്കിലും പണി കിട്ടി, എന്നാൽ സ്പാനിഷ് കീപ്പർക്ക് ഒന്ന് വിയർക്കാൻ പോലും അർജന്റീന സമ്മതിച്ചില്ല.കളിക്ക് പിന്നാലെ ട്രോളുകളും നിറഞ്ഞു. സ്പാനിഷ് കീപ്പർക്കാണ് ഇവിടെ കോളടിച്ചത്, ഇന്നേവരെ ഫൈനലിൽ ഒരു ഗോളിക്കും ഇതുപോലെ റസ്റ്റെടുക്കാൻ കഴിഞ്ഞിട്ടില്ല, പുള്ളി അവിടെ ആ ഗോൾ വല വിരിച്ച് ഉറങ്ങുകയായിരുന്നു, കപ്പ് കിട്ടിയില്ലെങ്കിലും പന്തെങ്കിലും കിട്ടിയാൽ മതിയായിരുന്നു എന്ന് പോകുന്നു ആ കമന്റുകൾ. എന്തായാലും അർജന്റീന ആരാധകർ നിരാശരാണ്.View this post on InstagramA post shared by Body Animation (@bodyanimation0)The post കപ്പ് പോയിട്ട് പന്ത് പോലും കിട്ടിയില്ലല്ലോ ! സ്പാനിഷ് കീപ്പർ വല വിരിച്ച് ഉറങ്ങിയെന്നാ കേട്ടത്; അർജന്റീനയുടെ തോൽവിക്ക് പിന്നാലെ സോഷ്യൽ മീഡിയ ചർച്ചകൾ ഇങ്ങനെ appeared first on Kairali News | Kairali News Live.