സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ; മുംബൈയിൽ പ്രതിഷേധം

Wait 5 sec.

സോനം വാങ്‌ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ ശിവസേന താക്കറെ പക്ഷത്തിന്റെ പ്രതിഷേധം. പ്രതിഷേധ യോഗത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവെക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. തൊഴിലും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്നും, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ജനങ്ങൾ ഒന്നിച്ച് പോരാടേണ്ട സമയമാണിതെന്നും ഉദ്ധവ് താക്കറെസോനം വാങ്‌ചുക്കിനും ജന്തർ മന്തറിൽ നടക്കുന്ന സമരത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശിവസേന (യുബിടി) മുംബൈയിലെ ശിവാജി പാർക്കിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പാർട്ടി നേതാക്കളും പ്രവർത്തകരും അനുഭാവികളും പ്രതിഷേധത്തിൽ പങ്കെടുത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടുalso read; സിജെപി പ്രതിഷേധത്തിൽ സംഘർഷം; ജന്ദർ മന്ദറിൽ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ്ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട താക്കറെ , നിലവിലെ കേന്ദ്രസർക്കാർ ജനങ്ങളോട് ഉത്തരവാദിത്തം പുലർത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് തുറന്നടിച്ചു.തൊഴിലും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്നും, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ജനങ്ങൾ ഒന്നിച്ച് പോരാടേണ്ട സമയമാണിതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.ജന്തർ മന്തറിൽ നടക്കുന്ന സമരത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്തുണ ഉയരുന്ന സാഹചര്യത്തിൽ, മുംബൈയിലെ ശിവസേന (യുബിടി)യുടെ പ്രതിഷേധവും ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുകയാണ്The post സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ; മുംബൈയിൽ പ്രതിഷേധം appeared first on Kairali News | Kairali News Live.