‘നരേന്ദ്രമോദിയുടെ ഇന്ത്യ തിളങ്ങുന്ന ഇന്ത്യയെന്ന് വാക്കും, നടത്തുന്നത് ബുൾഡോസർ രാജും’: കെ കെ ശൈലജ ടീച്ചർ

Wait 5 sec.

വനിതാ സംവരണത്തിൽ കോൺ​ഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി കെ കെ ശൈലജ ടീച്ചർ. നരേന്ദ്രമോദിയുടെ ഇന്ത്യ തിളങ്ങുന്ന ഇന്ത്യ എന്നാണ് വാദം. പക്ഷേ നടത്തുന്നത് ബുൾഡോസർ രാജാണെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.പാവങ്ങളെ എങ്ങനെയാണ് ബിജെപിയും കോൺഗ്രസും കൈകാര്യം ചെയ്യുന്നത്. പട്ടിണി കിടന്നാൽ ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ തയ്യാറാകാത്തവരാണ്. തികച്ചും പുരുഷ മേധാവിത്വപരമായ സമീപനമാണ് കോൺഗ്രസ് സർക്കാറിന്റെ കാലത്തുണ്ടായതെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.also read; ‘ജാതിയും മതവും നോക്കിയല്ല ഭക്ഷണ വിതരണം നടത്തിയത്, ഇത് പാടില്ലെന്ന മന്ത്രിയുടെ നിലപാട് മനുഷ്യത്വത്തിന് എതിരാണ്’: വിഎൻ വാസവൻഅതിന് ശേഷം വന്ന ബിജെപി സർക്കാരിന്റെയും സമീപനം അത് തന്നെ. ഇന്ത്യയ്ക്ക് എന്തെങ്കിലും ഗുണമുള്ള കാര്യം വരണമെങ്കിൽ കോൺഗ്രസ് ബിജെപി ഇതര സർക്കാർ വരണം. ബിജെപി സർക്കാർ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ചതാണ് വനിതകൾക്ക് 33% സംവരണം എന്നിട്ട് എവിടെ സംവരണമെന്നും ശൈലജ ടീച്ചർ ചോദിച്ചു.ഇങ്ങനെ പറഞ്ഞു പറ്റിക്കാതെ വനിതാ സംവരണം നടപ്പിലാക്കണം. ഇനിയുള്ള എല്ലാ തെരഞ്ഞെടുപ്പിലും ബാധകമാക്കണം. 50% സംവരണത്തിലേക്ക് എത്താൻ കേരളത്തിലെ സ്ത്രീകൾ അർഹരാണെന്നും ശൈലജ ടീച്ചർ മാധ്യമങ്ങളോട് പറ‍ഞ്ഞു.The post ‘നരേന്ദ്രമോദിയുടെ ഇന്ത്യ തിളങ്ങുന്ന ഇന്ത്യയെന്ന് വാക്കും, നടത്തുന്നത് ബുൾഡോസർ രാജും’: കെ കെ ശൈലജ ടീച്ചർ appeared first on Kairali News | Kairali News Live.