ആരാധകർ ആവേശത്തോടെ കാത്തിരുന്ന ലോകകപ്പ് ഫൈനലിൽ അർജന്‍റീനയെ വീഴ്ത്തി സ്പെയിൻ വിശ്വവിജയികളായി. ഇത് രണ്ടാം തവണയാണ് സ്പെയിൻ ലോകകിരീടം നേടുന്നത്. എക്സ്ട്രാ ടൈമിലേക്ക് കടന്ന കലാശപ്പോരിൽ 106ആം മിനിട്ടിൽ ഫെറാൻ ടോറസ് നേടിയ ഗോളിലാണ് സ്പെയിൻ അർജന്‍റീനയെ തോൽപ്പിച്ചത്. അർജന്‍റീനയുടെ ഇതാഹസതാരം ലയണൽ മെസിയുടെ അവസാന ലോകകപ്പ് മത്സരമായി ഇത് കണക്കാക്കപ്പെടുന്നത്. ലോകകപ്പിന്‍റെ വലിയ കളിത്തട്ടിൽനിന്ന് മെസി വിട പറയുമ്പോൾ ഒരുപിടി റെക്കോർഡുകൾ അദ്ദേഹത്തിന്‍റെ പേരിലുണ്ട്.മൂന്ന് ഫിഫ ലോകകപ്പ് ഫൈനലുകളിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടംനേടിയ ആദ്യ കളിക്കാരനായി ലയണൽ മെസ്സി മാറി. ഇതിന് മുമ്പ് 2014, 2022 ലോകകപ്പ് ഫൈനലുകളിലാണ് മെസി ആദ്യ ഇലവനിൽ ഇടംനേടിയത്. ഇതിൽ 2014ൽ അർജന്‍റീന ജർമ്മനിയോട് തോറ്റു. 2022ൽ ഖത്തറിൽ ഫ്രാൻസിനെ തോൽപ്പിച്ച് വിജയകിരീടം ചൂടി. 2026ൽ വീണ്ടും ഫൈനൽ തോൽവി വഴങ്ങേണ്ടിവന്നു.മൂന്ന് ലോകകപ്പ് ഫൈനലുകളിൽ ടീമിനെ നയിച്ച ആദ്യ ക്യാപ്റ്റൻ എന്ന റെക്കോർഡും മെസി സ്വന്തമാക്കി. മൂന്ന് ഫിഫ ലോകകപ്പ് ഫൈനലുകളിൽ കളിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും മെസി കൈവരിച്ചു. ഇതിന് മുമ്പ് ബ്രസീലിന്റെ കഫുവാണ് മൂന്ന് ഫൈനലുകളിൽ കളിച്ച താരം.Also Read- ന്യൂജഴ്സി സ്റ്റേഡിയത്തിൽ തലമുറമാറ്റം; ഇനി ലാമിൻ യമാൽ ആട്ടംലോകകപ്പ് ഫൈനലിൽ കളിച്ച ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് കളിക്കാരൻ എന്ന റെക്കോർഡും മെസ്സി സ്വന്തമാക്കി. സ്പെയിനെതിരെ പന്ത് തട്ടാൻ ഇറങ്ങുമ്പോൾ മെസിയുടെ പ്രായം 39 വയസും 25 ദിവസവുമായിരുന്നു. അതേസമയം ലോകകപ്പ് ഫൈനലിൽ കളിച്ച ഏറ്റവും പ്രായംകൂടിയ താരം എന്ന റെക്കോർഡ് ഇറ്റാലിയൻ ഗോൾകീപ്പർ ഡിനോ സോഫിന്‍റെ പേരിൽ സുരക്ഷിതമാണ്. 1982 ലോകകപ്പ് ഫൈനലിൽ ഇറ്റാലിയൻ ഗോൾവലയം കാക്കുമ്പോൾ സോഫിന്‍റെ പ്രായം 40 വയസും 133 ദിവസവുമായിരുന്നു.പ്രായത്തിന്‍റെ കാര്യത്തിലുള്ള മറ്റൊരു അപൂർവ റെക്കോർഡിലും മെസി പങ്കാളിയായി. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഫൈനൽ കളിച്ച ഇരു ടീമുകളിലും പ്രായപരിധിയിൽ ഇരുപതോ അതിലധികമോ വയസ്സിന്റെ വ്യത്യാസമുള്ള രണ്ട് കളിക്കാർ ഉണ്ടാകുന്നത്. ലയണൽ മെസിയും ലാമിൻ യമാലുമാണ് ഈ കളിക്കാർ. ഫൈനൽ കളിക്കുമ്പോൾ മെസിയുടെ പ്രായം 39 വയസും 25 ദിവസവുമായിരുന്നു. യമാലിന്‍റെ പ്രായം 19 വയസും ആറു ദിവസവുമായിരുന്നു.Also Read- ഫിഫ ലോകകപ്പ് 2026: കപ്പ് ഓഫ് സ്പെയിൻ; അർജന്റീനയെ പരാജയപ്പെടുത്തി സ്പെയിൻ ചാമ്പ്യന്മാർഅതേസമയം നാണക്കെടിന്‍റെ ഒരു റെക്കോർഡും മെസിയുടെ പേരിൽ ഉൾപ്പെട്ടതിനും അമേരിക്കയിലെ ന്യൂ ജഴ്സി സ്റ്റേഡിയം സാക്ഷിയായി. സ്പെയിനെതിരായ കലാശപ്പോരിൽ വെറും 54 തവണ മാത്രമാണ് മെസിക്ക് പന്തിൽ ടച്ച് ചെയ്യാൻ സാധിച്ചത്. സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെട്ടിട്ടും മെസിയുടെ ലോകകപ്പ് കരിയറിൽ ഏറ്റവും കുറഞ്ഞ ടച്ചുകളിൽ അഞ്ചാം സ്ഥാനത്ത് ഈ മത്സരം രേഖപ്പെടുത്തും.The post തോറ്റെങ്കിലെന്താ! മെസി കളം വിട്ടത് ഒരുപിടി റെക്കോർഡുകളുമായി appeared first on Kairali News | Kairali News Live.