മാജിഖണ്ഡ (പശ്ചിമ ബംഗാൾ) | മർകസ് ദേശീയ മിഷനായ ബംഗാൾ ത്വൈബ ഗാർഡന്റെ 14ാമത് വാർഷിക സ്ഥാപക ദിനാഘോഷവും 15ാം വാർഷിക പ്രഖ്യാപനവും നടന്നു. പശ്ചിമ ബംഗാളിലെ മാജിഖണ്ഡയിലുള്ള ത്വൈബഗാർഡൻ പ്രധാന ക്യാമ്പസിൽ നടന്ന പരിപാടികൾ ത്വൈബ ഗാർഡൻ സ്ഥാപകനും ഡയറക്ടറുമായ സുഹൈറുദ്ദീൻ നൂറാനി ഉദ്ഘാടനം ചെയ്തു.സ്ഥാപനത്തിന്റെ പൂർവവിദ്യാർഥി സംഘടനയായ ‘ബീഹാൻ ഫൗണ്ടേഷന്റെ’ കീഴിൽ രൂപവത്കരിച്ച ‘വെരിറ്റാസ് ലെക്‌സ് ത്വൈബ’ ലീഗൽ സെല്ലിന്റെ പ്രഖ്യാപനവും സമർപ്പണവും അദ്ദേഹം നിർവഹിച്ചു.ജോയിന്റ് ഡയറക്ടർ ശരീഫ് നൂറാനി, കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഇബ്‌റാഹീം സഖാഫി, ത്വൈബ ദൗറ അൽ ഹദീസ് പ്രിൻസിപ്പൽ നൗഫൽ നൂറാനി, ത്വൈബ മോറൽ അക്കാദമി ചീഫ് ഇൻ ചാർജ് മുശ്താഖ് അസ്ഹരി സംബന്ധിച്ചു.Content Highlights: The 14th foundation day celebration and 15th anniversary proclamation of Bengal Thwaiba Garden were held at its main campus in Majhikhanda. Founder director Zuhairudheen Nurani inaugurated the event and launched the Veritas Lex Thwaiba legal cell under the alumni association Beehan Foundation. Various prominent leaders including Shareef Nurani, Ibrahim Saqafi, and Naufal Nurani attended the function.