അഞ്ചരക്കണ്ടി ദന്തൽകോളജിലെ നിതിൻ രാജിന്റെ മരണത്തിൽ ഡോ. എം കെ റാമിന്റെ അറസ്റ്റ് വൈകിയതിൽ വിമർശനവുമായി ഹൈക്കോടതി. വെള്ളിയാഴ്ച കോടതി വിമർശനം ഉന്നയിച്ചതുകൊണ്ടാണ് ഇന്നത്തെ അറസ്റ്റ്. ഇന്ന് ഹർജി പരിഗണിച്ച് രണ്ട് പറഞ്ഞിരുന്നവെങ്കിൽ നാളെയോ മറ്റന്നാളോ അറസ്റ്റ് ചെയ്യുമായിരുന്നുള്ളൂ.ഇത് ശരിയല്ലെന്നും ഹൈക്കോടതി വിമർശിച്ചു.ഈ കേസിനൊരു അനുകമ്പയുടെ ഘടകമുണ്ട്. അച്ഛനും അമ്മയ്ക്കും ആകെയുണ്ടായിരുന്ന മകനാണ് നിതിൻ രാജ്. ഡോ. എം കെ റാം നിതിൻ രാജിനെ കടുത്ത രീതിയിൽ ഉപദ്രവിച്ചു. ഉപദ്രവത്തിൽ നിവൃത്തിയില്ലാതെയാണ് നിതിൻ രാജിന്റെ ആത്മഹത്യ.തുടർന്ന് പ്രതി കുടകിൽ പോയി ഒളിച്ചിരുന്നു. മനുഷ്യത്വം ഇല്ലാത്ത ആളുകളെ ആ രീതിയിൽ കണക്കാക്കണമെന്നും ഹൈക്കോടതി അറിയിച്ചു.also read:നിതിൻ രാജിന്റെ മരണം; പ്രതി ഡോ എംകെ റാം പിടിയിൽകർണ്ണാടകയിലെ കുടകിൽ നിന്നാണ് ക്രൈംബ്രാഞ്ച് റാമിനെ കസ്റ്റഡിയിലെടുത്തത്. നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രധാന പ്രതി ഡോക്ടർ റാമിന്റെ മുൻകൂർ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. വിദ്യാർത്ഥികളോട് അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത് എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസ്സിൽ വരുന്നത് എന്ന് കോടതി പറഞ്ഞിരുന്നു.കഴിഞ്ഞ ഏപ്രിൽ 10നാണ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് നിതിൻ രാജ് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.The post നിതിൻ രാജിന്റെ മരണം; ഡോ. എം കെ റാമിന്റെ അറസ്റ്റ് വൈകിയതിൽ വിമർശനവുമായി ഹൈക്കോടതി appeared first on Kairali News | Kairali News Live.