ജന്ദർ മന്ദിരിൽ നിന്നും സിജെപി പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ് നീക്കം. സമരക്കാർക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തി. പ്രധാന സമര പന്തൽ പൊലീസ് പൊളിച്ചുമാറ്റി. പൊലീസുമായുള്ള സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം.ദില്ലി ജന്തർ മന്ദിരിൽ ഇന്ന് ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിന് പിന്തുണയുമായെത്തിയത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവാതെ വന്നതോടെ പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശിയത്.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി ഇന്ന് പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ചത്. പ്രതിഷേധത്തെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.Also Read: മോഷണകുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരിയെ 6 മണിക്കൂർ ചോദ്യം ചെയ്ത സംഭവം; വ്യാജ പരാതി നൽകിയ യുവതിക്കെതിരെ കേസെടുത്ത് ശൂരനാട് പൊലീസ്അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് നടത്തിയത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. രാജ്യതലസ്ഥാനത്ത് സംഘർഷം രൂക്ഷമാവുകയാണ്.The post സിജെപി പ്രതിഷേധം: ജന്ദർ മന്ദിരിൽ നിന്നും സമരക്കാരെ ഒഴിപ്പിക്കാൻ നീക്കം, പ്രധാന സമരപന്തൽ പൊളിച്ച് പൊലീസ് appeared first on Kairali News | Kairali News Live.