ഒട്ടുമിക്കവരും ഭയപ്പെടുന്ന ഉരഗവർഗത്തിൽപ്പെട്ട ജീവിവർഗമാണ് പാമ്പ്. വിഷമുള്ള പാമ്പുകളെയും വിഷമില്ലാത്തവയെയും പലർക്കും ഭയമാണ്. അതിനാൽ തന്നെ പലരും വീട്ടുപരിസരത്ത് നിന്ന് പാമ്പുകളെ തുരത്താൻ പഴയകാല രീതികൾ ഉൾപ്പെടെ പരീക്ഷിക്കാറുണ്ട്. എന്നാൽ നിങ്ങളുടെ വീട്ടുപരിസരത്തോ പുരയിടത്തിലോ പാമ്പ് മുട്ടയിട്ടുണ്ടോയെന്ന് എങ്ങനെ കണ്ടുപിടിക്കാനാകും. പാമ്പിന്റെ മുട്ട ഒറ്റനോട്ടത്തിൽ കണ്ടാൽ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കിയാലോ.also read:പെരുമ്പാമ്പിനെ കൊണ്ടുവരൂ…. എങ്കിൽ ഫ്രീയായി പിസ്സ കിട്ടും’; വെറൈറ്റി ഐഡിയയുമായി ഫ്ലോറിഡയിലെ റെസ്റ്റോറന്റ്പക്ഷികളുടെ മുട്ടകളെ പോലെ പാമ്പിൻ മുട്ടകൾക്കും കട്ടിയുള്ള പുറംതോടായിരിക്കില്ല. അവ തൊട്ടുനോക്കിയാൽ മൃദുവായതും റബ്ബർ പോലെയുമായിരിക്കും. സാധാരണ മുട്ടകൾ വെള്ള നിറത്തിലോ ക്രീം നിറത്തിലോ ആയിരിക്കും കാണപ്പെടുക. സാധാരണ മുട്ടയുടെ ആകൃതിയിൽ നിന്ന് വ്യത്യസ്തമായി നീളത്തിലായിരിക്കും പാമ്പിൻ മുട്ടകൾ കാണപ്പെടാറുള്ളത്. കൂട്ടത്തോടെയായിരിക്കും പാമ്പിന്റെ മുട്ടകളുള്ളത്. കൂടാതെ പാമ്പ് ഒളിഞ്ഞിരിക്കാനാകുന്ന ചൂടും ഈർപ്പവുമുള്ള സ്ഥലങ്ങളിലാണ് മുട്ടയിടുന്നത്. അതായത് ഉണങ്ങിയ ഇലകൾ, കമ്പോസ്റ്റ് കുഴികൾ തുടങ്ങിയ സ്ഥലങ്ങളിൽ പാമ്പിൻ മുട്ടകൾ കാണാൻ സാധ്യതയുണ്ട്.പാമ്പിൻ മുട്ടകൾ കണ്ടെത്തിയാൽ ചെയ്യേണ്ട കാര്യങ്ങൾപാമ്പിന്റെ മുട്ടകൾ കണ്ടെത്തിയാൽ വനംവകുപ്പിനെയോ പാമ്പ് പിടുത്തക്കാരെയോ വിവരമറിയിക്കുക. അതിന് മുൻപ് മുട്ടകളുടെ ഫോട്ടോ എടുത്ത് അവർക്ക് അയച്ച് കൊടുത്ത് ഏത് പാമ്പാണെന്ന് തിരിച്ചറിയാനും ശ്രമിക്കുക.The post പാമ്പിന്റെ മുട്ടകൾ എങ്ങനെ തിരിച്ചറിയാം; വീടിന്റെ പരിസരം സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം appeared first on Kairali News | Kairali News Live.