ഏറെ പോഷക ഗുണങ്ങളുള്ള ഒരു പച്ചക്കറിയായിട്ടും വഴുതനങ്ങ കഴിക്കാൻ മിക്കവർക്കും ഇഷ്ടമല്ലെന്നതാണ് യാഥാർഥ്യം, പ്രത്യേകിച്ച് കുട്ടികൾക്ക്. വഴുതനങ്ങ എന്നു കേൾക്കുമ്പോഴേ ചിലരുടെ മുഖം ചുളിയും.എന്നാലിനി അങ്ങനെ സംഭവിക്കില്ല. വഴുതനങ്ങകൊണ്ട് ഈ ഒരു കറിയുണ്ടാക്കിയാൽ, ഇഷ്ടമല്ലാത്തവർ പോലും കഴിച്ചുപോകും. എങ്ങനെയാണ് ഈ തയ്യാറാക്കുക എന്ന് നോക്കാം.ആവശ്യമായ സാധനങ്ങൾവഴുതനങ്ങ – 3 (മീഡിയം സൈസ്)തൈര് – 1 കപ്പ് ( കട്ട തൈര് ആണേൽ നല്ലത്)മുളക് പൊടി – 1 ടേബിൾ സ്പൂൺമഞ്ഞൾ പൊടി -1 ടീ സ്പൂൺഎണ്ണ – ആവശ്യത്തിന്കടുക് – 1 ടേബിൾ സ്പൂൺവറ്റൽ മുളക് – 1കറിവേപ്പില – ആവശ്യത്തിന്ജീരകം – 1 സ്പൂൺചെറിയ ഉള്ളി – 5 എണ്ണംഉപ്പ് – ആവശ്യത്തിന്ഉണ്ടാക്കുന്ന വിധംനന്നായി കഴുകിയെടുത്ത വഴുതനങ്ങ വൃത്താകൃതിയിൽ അരിഞ്ഞെടുക്കണം. ഇനി ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, അല്പം എണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. കുറഞ്ഞത് 10 മിനിറ്റെങ്കിലും മാറ്റിവെച്ച ശേഷം ഫ്രൈ ചെയ്തു മാറ്റാം.ALSO READ: മുരിങ്ങപ്പൂവ് കൊണ്ട് സാമ്പാർ ഉണ്ടാക്കി നോക്കൂ, ഇതാ റെസിപ്പിശേഷം എടുത്തുവെച്ച തൈരിലേക്ക് ആവശ്യത്തിന് ഉപ്പുമിട്ട് നന്നായി ഉടച്ചെടുത്ത് ഫ്രൈ ചെയ്തു വെച്ച വഴുതനങ്ങയും ചേർതത് ഇളക്കി മാറ്റിവയ്ക്കാം. അവസാനമായി താളിപ്പും തയ്യാറാക്കിയാൽ കറി റെഡി. ഉഇതിനായി പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, വറ്റൽ മുളക്, ജീരകം, ചെറിയ ഉള്ളി, കറിവേപ്പില ഇട്ട് മൂപ്പിച്ച് അല്പം മുളക് പൊടികൂടെയിട്ട് ചൂടാക്കി കറിയിലേക്ക് ഒഴിക്കാം.The post വഴുതനങ്ങകൊണ്ട് ഇങ്ങനെ കറി ഉണ്ടാക്കിനോക്കൂ, ഇഷ്ടമല്ലാത്തവർ പോലും കഴിച്ചുപോകും appeared first on Kairali News | Kairali News Live.