സ്പെയിൻ കപ്പുയർത്തിയപ്പോൾ മുഖംതിരിച്ച് അർജന്റീന താരങ്ങൾ, ‘ക്ലാസ്‍ലെസ്’ എന്ന് വിമർശനം

Wait 5 sec.

2026-ലെ ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനോട് അതിദയനീയമായ പരാജയം ഏറ്റുവാങ്ങിയാണ് മുൻലോകചാമ്പ്യന്മാർ കളംവിട്ടത്. പലപ്പോഴും മൈതാനത്തിൽ പന്ത് കിട്ടാതെ അർജന്റീന താരങ്ങൾ ശരിക്കും വെള്ളംകുടിച്ചു. പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീന താരങ്ങളും ആരാധകരും കാട്ടിയ പെരുമാറ്റവും ഇപ്പോൾ വലിയ വിവാദങ്ങൾക്ക് ഇടവരുത്തിയിരിക്കുകയാണ്.ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിലാണ് ആവേശകരമായ ഫൈനൽ മത്സരം. അധികസമയത്തേക്ക് കടന്ന മത്സരത്തിൽ ഫെറാൻ ടോറസ് നേടിയ ഗോളിലൂടെയാണ്) സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം അരക്കിട്ടുറപ്പിച്ചത്. ആധികാരികമായിരുന്നു ആ വിജയം. എതിരാളികൾ പോലും ഫൈനലിൽ അർഹതപ്പെട്ടവരുടെ കൈയിൽ കപ്പെത്തിയെന്ന് സമ്മതിച്ചു. തുടർച്ചയായ 38 മത്സരങ്ങളിൽ തോൽവിയറിയാതെ സ്പെയിൻ യൂറോപ്യൻ റെക്കോർഡും ഇതിലൂടെ സ്ഥാപിച്ചു.എന്നാൽ കപ്പ് കിട്ടാത്ത അർജന്റീന താരങ്ങളുടെ പെരുമാറ്റമാണ് ഇപ്പോ‍ഴെങ്ങും ചർച്ചാവിഷയം. സ്പെയിൻ താരങ്ങൾ കിരീടം ഏറ്റുവാങ്ങുന്ന സമയത്ത് അവരെ അഭിനന്ദിക്കുന്നതിന് പകരം ലയണൽ മെസിയും സഹതാരങ്ങളും മൈതാനത്തിന്റെ മറുവശത്തേക്ക് തിരിഞ്ഞുനടന്നു. ഇത് വലിയ വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.El feo de los jugadores de la Selección de Argentina Hay que saber perder VERGONZOSO #MundialRTVE pic.twitter.com/bByOho4MhT— Juana Maria Travieso Urtasun (@juanamariatravi) July 20, 2026കൂടാതെ മെഡലുകൾ ഏറ്റുവാങ്ങിയ ശേഷം സ്പെയിൻ താരങ്ങൾക്ക് ‘ഗാർഡ് ഓഫ് ഓണർ’ നൽകാനും അർജന്റീന താരങ്ങൾ താത്പര്യം കാണിച്ചില്ല. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം സ്പെയിൻ മധ്യനിര താരം റോഡ്രി ഏറ്റുവാങ്ങുന്ന സമയത്ത്, സ്റ്റേഡിയത്തിലുണ്ടായിരുന്ന അർജന്റീന ആരാധകർ മെസിയുടെ പേര് വിളിച്ച് ബഹളം വെച്ചതും ശരിയായില്ലെന്ന ചർച്ചകൾ സജീവമാണ്.അർജന്റീനയുടെ പെരുമാറ്റം ലോകകപ്പിന് തന്നെ നാണക്കേടാണെന്നും അവർക്ക് ‘മാന്യത’ ഒട്ടുമില്ലെന്നും വിമർശിച്ച് പ്രമുഖ കമന്റേറ്റർ അഡ്രിയാൻ ഡർഹാം രം​ഗത്തെത്തി. ടൂർണമെന്റിലുടനീളം അർജന്റീനയ്ക്ക് അനുകൂലമായ പല തീരുമാനങ്ങളും ഉണ്ടായതായും താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിലാണ് മെസിയും കൂട്ടരും കളിച്ചതെന്നും അദ്ദേഹം ആരോപിച്ചു.ALSO READ: കപ്പ് പോയിട്ട് പന്ത് പോലും കിട്ടിയില്ലല്ലോ ! സ്പാനിഷ് കീപ്പർ വല വിരിച്ച് ഉറങ്ങിയെന്നാ കേട്ടത്; അർജന്റീനയുടെ തോൽവിക്ക് പിന്നാലെ സോഷ്യൽ മീഡിയ ചർച്ചകൾ ഇങ്ങനെ ​ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ സ്പെയിൻ താരങ്ങളുമായുണ്ടായ തർക്കത്തെ തുടർന്ന് അർജന്റീനയുടെ ലിയാൻഡ്രോ പരേഡസിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. നേരത്തെ, കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ എൻസോ ഫെർണാണ്ടസും ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു.മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് സ്പെയിൻ തന്നെയായിരുന്നു. അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ മികച്ച പ്രകടനം മാത്രമാണ് കളി അധികസമയത്തിലേക്ക് നീളാനുള്ള ഒരേയൊരു കാരണം. കിരീടനഷ്ടത്തിനപ്പുറം അർജന്റീനയുടെ സ്പോർട്സ്മാൻ സ്പിരിറ്റില്ലാത്ത പെരുമാറ്റമാണ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്.The post സ്പെയിൻ കപ്പുയർത്തിയപ്പോൾ മുഖംതിരിച്ച് അർജന്റീന താരങ്ങൾ, ‘ക്ലാസ്‍ലെസ്’ എന്ന് വിമർശനം appeared first on Kairali News | Kairali News Live.