അരലക്ഷത്തിനുമുകളിൽ ശമ്പളം; മലബാ‌‍ർ ക്യാൻസർ സെന്ററിൽ ജോലി നേടാൻ അവസരം

Wait 5 sec.

മലബാ‍ർ ക്യാൻസ‍‌‍‍‌ർ സെന്ററിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ അവസരം. കരാ‍‌ർ അടിസ്ഥാനത്തിലാണ് നിയമനം. ജൂലായ് 25 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.അസിസ്റ്റന്റ് പ്രൊഫസർ, സ്റ്റാഫ് നഴ്സ്,അസിസ്റ്റന്റ് ഫാർമസിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം നടത്തുന്നത്.കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിം​ഗിൽ എംഎസ്‌സി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. നഴ്സിങ്ങിൽ പി എച്ച് ഡി അല്ലെങ്കിൽ എംഫിൽ അതുമല്ലെങ്കിൽ മറ്റ് ഗവേഷണ പ്രസിദ്ധീകരണങ്ങൾ നടത്തിയവർക്ക് മുൻഗണയുണ്ട്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,000 രൂപ ശമ്പളമായി ലഭിക്കും.also read:പത്താംക്ലാസ് പാസായവരാണോ? 63,700 രൂപ വരെ ശമ്പളം നേടാൻ സുവർണാവസരംസ്റ്റാഫ് നഴ്സ് തസ്തികയിൽ ആകെ എട്ട് ഒഴിവുകളാണുള്ളത്. ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി യോഗ്യതയും 200 കിടക്കകളിൽ കുറയാത്ത ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. കാൻസർ ചികിത്സാ മേഖലയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. പ്രതിമാസം 32,550 രൂപയാണ് ശമ്പളം.അസിസ്റ്റന്റ് ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഡി ഫാം/ബി ഫാം യോഗ്യത ഉണ്ടായിരിക്കണം. ആശുപത്രിയിൽ മേഖലയിൽ പ്രവർത്തിച്ചവർക്ക് മുൻഗണ ലഭിക്കും. പ്രായപരിധി 40 വയസ്. മൂന്ന് ഒഴിവുകളാണുള്ളത്. 22,110 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കും.The post അരലക്ഷത്തിനുമുകളിൽ ശമ്പളം; മലബാ‌‍ർ ക്യാൻസർ സെന്ററിൽ ജോലി നേടാൻ അവസരം appeared first on Kairali News | Kairali News Live.