ന്യൂഡല്‍ഹി | കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) യുടെ സമരപ്പന്തല്‍ കേന്ദ്രസേന പൊളിച്ചു നീക്കി. പാര്‍ലിമെന്റിന് സമീപത്തെ പ്രതിഷേധക്കാരെ പൂര്‍ണമായും ഒഴിപ്പിക്കുകയും ചെയ്തു. നേരത്തെ, പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. സമരക്കാരില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.അതിനിടെ, സി ജെ പി നേതാക്കളുമായി കേന്ദ്ര മന്ത്രി ജെ പി നദ്ദ ചര്‍ച്ച നടത്തി. വിദ്യാഭ്യാസ മന്ത്രിയുടെ രാജി, സോനം വാങ്ചുക്കിന്റെ മോചനം, നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം എന്നീ മൂന്ന് പ്രധാന ആവശ്യങ്ങളടങ്ങിയ കത്ത് സി ജെ പി നേതാക്കള്‍ മന്ത്രിക്ക് നല്‍കി. മന്ത്രിയെ രണ്ടുമണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് 10 മിനുട്ട് കൂടിക്കാഴ്ച അനുവദിച്ചതെന്ന് സി ജെ പി വക്താക്കള്‍ പറഞ്ഞു.വിഷയവുമായി ബന്ധപ്പെട്ട ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭ മൂന്ന് മണിക്കൂര്‍ വരെ നിര്‍ത്തിവച്ചു. രാജ്യത്തെ യുവാക്കളെ കേന്ദ്രം തല്ലിയമര്‍ത്താന്‍ നോക്കുകയാണെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമാജ്വാദി പാര്‍ട്ടി എം പി. ധര്‍മേന്ദ്ര യാദവും പ്രതികരിച്ചു.വിഷയം ചര്‍ച്ച ചെയ്യുന്നതിന് പാര്‍ലിമെന്റില്‍ ഉന്നത തല യോഗം ചേര്‍ന്നിരുന്നു. മുതിര്‍ന്ന മന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു. ഇതിനു പിന്നാലെ ധര്‍മേന്ദ്ര പ്രധാനുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്.Content Highlights:The Central forces dismantled the protest camp setup by CJP demanding the resignation of Minister Dharmendra Pradhan. CJP leaders sent a formal letter to BJP chief JP Nadda detailing their demands. The incident has intensified political agitation and drawn widespread attention across the nation.