ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ തകർക്കാനുള്ള ആരോഗ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ സങ്കുചിത രാഷ്ട്രീയ ലക്ഷ്യം: ഐ സാജു

Wait 5 sec.

ഡിവൈഎഫ്ഐ വർഷങ്ങളായി മുടങ്ങാതെ നടത്തിവരുന്ന ‘ഹൃദയപൂർവ്വം’ പൊതിച്ചോർ വിതരണ പദ്ധതിയെ തകർക്കാനുള്ള ആരോഗ്യ മന്ത്രിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഐ സാജു. പൊതിച്ചോർ വിതരണത്തെ ഇല്ലാതാക്കാനുള്ള ആരോഗ്യ മന്ത്രിയുടെ നീക്കത്തിന് പിന്നിൽ സങ്കുചിത രാഷ്ട്രീയ ലക്ഷ്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.2017ൽ തിരുവനന്തപുരം ജില്ലയിൽ ‘ഹൃദയപൂർവ്വം’ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ ഐ സാജു ഉൾപ്പെടെ ഉള്ളവരാണ് അതിന് നേതൃത്വം നൽകിയിരുന്നത്. അന്ന് തിരുവനന്തപുരത്ത് തുടക്കം കുറിച്ച ആശയം ഇന്ന് കേരളത്തിലുടനീളം ലക്ഷോപലക്ഷം ആളുകൾക്ക് ഒരുനേരത്തെ ആഹാരമായി മാറിക്കഴിഞ്ഞു. ഹൃദയപൂർവ്വം പദ്ധതി കേവലം ഒരു സംഘടനയുടെ പ്രവർത്തനം മാത്രമല്ലെന്നും മറിച്ച് കേരളത്തിലെ ആപാലവൃദ്ധം ജനങ്ങളും ഏറ്റെടുത്ത ഒന്നാണെന്നും ഐ സാജു പറഞ്ഞു.ഹൃദയപൂർവ്വം പദ്ധതിക്കെതിരെ നടത്തുന്ന പ്രഖ്യാപനങ്ങൾ ഡിവൈഎഫ്ഐയോടുള്ള വെല്ലുവിളിയല്ല, മറിച്ച് വിശക്കുന്ന സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. ഭക്ഷണപ്പൊതികൾ എവിടെയെങ്കിലും ഒരുമിച്ച് പാചകം ചെയ്യുന്നതല്ല, ഓരോ വീടുകളിലും കയറിയിറങ്ങി വീട്ടുകാർ നൽകുന്ന കരുതലിന്റെ ഭക്ഷണമാണിത്. അതുകൊണ്ടുതന്നെ ഇന്നേവരെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ഭക്ഷ്യവിഷബാധ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡിവൈഎഫ്ഐയുടെ കൊടിക്കീഴിൽ ഭക്ഷണം നൽകുന്നത് ജനങ്ങൾക്ക് നൽകുന്ന ഒരു ഉറപ്പാണെന്നും ഐ സാജു വ്യക്തമാക്കി.ALSO READ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മരുന്ന് മോഷണം; കാണാതായത് മാനസിക പ്രശ്നങ്ങൾക്കും അപസ്മാരത്തിനുമുള്ള മരുന്നുകൾആശുപത്രികളിൽ സ്ഥലം കയ്യേറുന്നു എന്ന തരത്തിലുള്ള ന്യായങ്ങൾ പറഞ്ഞ് പദ്ധതി മുടക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. സാങ്കേതികമായി എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാൻ സംഘടന തയ്യാറാണ്. എന്നാൽ, ഇതിന്റെ പേരിൽ വിശപ്പിനെതിരെയുള്ള യുദ്ധപ്രഖ്യാപനം നടത്തുന്നത് ഒരു ആരോഗ്യമന്ത്രിക്ക് ചേർന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം ഉയർന്നുവന്നതോടെ, ആലപ്പുഴയിൽ മാത്രമാണ് നിയന്ത്രണം ഉദ്ദേശിച്ചതെന്ന് പറഞ്ഞ് മന്ത്രി ഇപ്പോൾ ‘യൂട്ടേൺ’ അടിച്ചിരിക്കുകയാണെന്ന് പറഞ്ഞ ഐ സാജു ഇത്തരം നീക്കങ്ങളിൽ നിന്ന് മന്ത്രിക്ക് പൂർണ്ണമായും പിന്തിരിയേണ്ടി വരുമെന്നും ഓർമ്മിപ്പിച്ചു. ആരൊക്കെ തടയാൻ ശ്രമിച്ചാലും, ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടംപിടിച്ച ഈ കാരുണ്യ പദ്ധതിയുമായി ഡിവൈഎഫ്ഐ മുന്നോട്ട് തന്നെ പോകുമെന്നും ഐ സാജു കൂട്ടിച്ചേർത്തു.The post ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ തകർക്കാനുള്ള ആരോഗ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ സങ്കുചിത രാഷ്ട്രീയ ലക്ഷ്യം: ഐ സാജു appeared first on Kairali News | Kairali News Live.