സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് അതിശക്തമായ മ‍ഴ മുന്നറിയിപ്പാണ് കേരളത്തിൽ പുറപ്പെടുവിച്ചിരിക്കുന്നത്. കാസര്‍ഗോഡ്,കണ്ണൂര്‍ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോ‍ഴിക്കോട് മുതല്‍ എറണാകുളം വരെയുള്ള ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.കോ‍ഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് , തൃശൂര്‍, എറാണകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.Also Read: സിജെപി പ്രതിഷേധം: ജന്തർ മന്ദിരിൽ നിന്നും സമരക്കാരെ ഒഴിപ്പിക്കാൻ നീക്കം, പ്രധാന സമരപന്തൽ പൊളിച്ച് പൊലീസ്മറ്റു ജില്ലകളില്‍ ഇന്ന് മ‍ഴ മുന്നറിയിപ്പില്ല. നാളെ കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളില്‍ മാത്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.The post സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളില് ഓറഞ്ച് അലേര്ട്ട് appeared first on Kairali News | Kairali News Live.