‘ജിയോണ ജെയിംസ് പ്ലീഡറായി തുടരും’; പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിനെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ

Wait 5 sec.

പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിനെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. ജിയോണ ജെയിംസ് പ്ലീഡറായി തുടരും. പട്ടികയിൽ ഇനി മാറ്റമില്ല എന്നും മുഖ്യമന്ത്രി കെ എസ് യു നേതാക്കളെ അറിയിച്ചു. പരസ്യ പ്രതികരണം നടത്തി സർക്കാരിനെ പ്രതിസന്ധിയിൽ ആക്കാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രിയുടെ താക്കീത്. അതേസമയം മുഖ്യമന്ത്രിയോട് ആശങ്കകൾ അറിയിച്ചുവെന്നും ഇനി സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു.പ്ലീഡർ നിയമന വിവാദത്തിൽ പഴയ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ. സെക്രട്ടറിയേറ്റിൽ കൂടിക്കാഴ്ചയ്ക്ക് എത്തിയ കെഎസ്‌യു നേതാക്കളെ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചു. ജിയോണ ജെയിംസ് തുടരും. പട്ടികയിൽ ഇനി മാറ്റമില്ല എന്നും മുഖ്യമന്ത്രി കെ എസ് യു നേതാക്കളെ അറിയിച്ചു. പരസ്യ പ്രതികരണം നടത്തി സർക്കാരിനെ പ്രതിസന്ധിയിൽ ആക്കാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി നേതാക്കൾക്ക് താക്കീത് നൽകി എന്നാണ് വിവരം. സർക്കാർ തീരുമാനങ്ങളിൽ വിയോജിപ്പുണ്ട് എങ്കിൽ പാർട്ടി ഫോറങ്ങളിലാണ് അഭിപ്രായം അറിയിക്കേണ്ടത്. മാധ്യമങ്ങളിൽ പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ല എന്നും മുഖ്യമന്ത്രി നേതാക്കളോട് പറഞ്ഞു. അതേസമയം ചർച്ചയിൽ ജിയോണ ജെയിംസിനെ ഒഴിവാക്കണമെന്ന് കെഎസ്‌യു നേതാക്കൾ ആവശ്യപ്പെട്ടു.Also Read: ‘പ്ലീഡർ നിയമനത്തിൽ പിന്നോട്ടില്ല’; പറയാനുള്ളതെല്ലാം പറഞ്ഞു, ഇനി സർക്കാർ തീരുമാനിക്കട്ടെയെന്ന് അലോഷ്യസ് സേവ്യർവിവാദങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് എത്തിയ കെഎസ്‌യു നേതാക്കൾ നിരാശയോടെയാണ് മടങ്ങിയത്. പരസ്യമായി നേതാക്കൾ സമ്മതിക്കുന്നില്ല എങ്കിലും ആവശ്യങ്ങൾ തള്ളിയത് കെഎസ്‌യുവിനെ കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം കെപിസിസിനേതൃത്വത്തെ കെഎസ്‌യു നേതാക്കൾ അറിയിക്കും. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നടപടികളിൽ വിയോജിപ്പുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയും കെഎസ്‌യുവിനുണ്ട്.The post ‘ജിയോണ ജെയിംസ് പ്ലീഡറായി തുടരും’; പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിനെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ appeared first on Kairali News | Kairali News Live.