‘പ്ലീഡർ നിയമനത്തിൽ പിന്നോട്ടില്ല’; പറയാനുള്ളതെല്ലാം പറഞ്ഞു, ഇനി സർക്കാർ തീരുമാനിക്കട്ടെയെന്ന് അലോഷ്യസ് സേവ്യർ

Wait 5 sec.

മുഖ്യമന്ത്രി- കെ.എസ്.യു പോരിനിടെ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി കെ.എസ്.യു നേതാക്കൾ. പ്ലീഡർ നിയമനത്തിൽ പിന്നോട്ടില്ലെന്നും പറയാനുള്ളതെല്ലാം പറഞ്ഞു, ഇനി സർക്കാർ തീരുമാനിക്കട്ടെയെന്നും അലോഷ്യസ് സേവ്യർ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. മുഖ്യമന്ത്രിയോട് കെഎസ്‌യുവിന്റെ മുഴുവൻ ആശങ്കകളും അറിയിച്ചതായും അദ്ദേഹം പറഞ്ഞു.ക്ഷമാപൂർവ്വം മുഴുവൻ കാര്യങ്ങളും മുഖ്യമന്ത്രി കേട്ടെന്നും ഇനി തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ശ്രദ്ധയിലുംപ്പെടുത്തിയിട്ടുണ്ട് ഏകപക്ഷീയമായി മറുപടി പറയുന്നത് ശരിയല്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.പ്ലീഡറെ മാറ്റണമെന്ന് നിലപാട് മുന്നോട്ടുവച്ചെന്നും തീർച്ചയായും മാറ്റണമെന്ന് തന്നെയാണ് സർക്കാരിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.Also Read: നിതിൻ രാജിന്റെ മരണം; ഡോ. എം കെ റാമിന്റെ അറസ്റ്റ് വൈകിയതിൽ വിമർശനവുമായി ഹൈക്കോടതിഅതേസമയം, കെഎസ്‌യുവിനെ അപഹസിച്ച മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ്‌ നേതാക്കളും രം​ഗത്തെത്തിയിരുന്നു. പ്ലീഡർ നിയമനത്തിൽ അതൃപ്തി അറിയിച്ചതിനെത്തുടർന്നാണ് മുഖ്യമന്ത്രി- കെ.എസ്.യു പോര് ആരംഭിച്ചത്. അഭിപ്രായം പറയാൻ കെ.എസ്.യു ആരുമല്ലയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.The post ‘പ്ലീഡർ നിയമനത്തിൽ പിന്നോട്ടില്ല’; പറയാനുള്ളതെല്ലാം പറഞ്ഞു, ഇനി സർക്കാർ തീരുമാനിക്കട്ടെയെന്ന് അലോഷ്യസ് സേവ്യർ appeared first on Kairali News | Kairali News Live.