‘മലയാള സിനിമ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ’; ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയവരെ അഭിനന്ദിച്ച് പിണറായി വിജയൻ

Wait 5 sec.

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ തിളക്കമാർന്ന നേട്ടം കൈവരിച്ചവർക്ക് അഭിനന്ദനം അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മലയാള സിനിമയുടെ കലാ-സാങ്കേതിക മികവും സാമൂഹിക പ്രതിബദ്ധതയും ദേശീയതലത്തിൽ വീണ്ടും അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.പുതിയ ആശയങ്ങളും ശക്തമായ കഥപറച്ചിലും ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക തികവും കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായൊരു സ്ഥാനം ഉറപ്പിക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന മികവാണ് ഇത്തവണയും നമ്മൾ ആവർത്തിച്ചത്. ​ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും അഭിനന്ദനങ്ങൾ നേരുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ALSO READ: പിള്ളേര് കളിയൊക്കെ കാണട്ടെന്നേ…; തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന് വി. ശിവൻകുട്ടിപോസ്റ്റിന്റെ പൂർണരൂപം72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച് മലയാള സിനിമയുടെ അഭിമാനമായി മാറിയ എല്ലാ പ്രതിഭകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു. ‘ഭ്രമയുഗ’ത്തിലെ ഉജ്ജ്വലമായ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മിയും മികച്ച ഛായാഗ്രാഹകനായി ഷെഹ്നാദ് ജലാലും (ഭ്രമയുഗം) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത് ‘ഫെമിനിച്ചി ഫാത്തിമ’ക്കാണ്.​മലയാള സിനിമയുടെ കലാ-സാങ്കേതിക മികവും സാമൂഹിക പ്രതിബദ്ധതയും ദേശീയതലത്തിൽ വീണ്ടും അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. പുതിയ ആശയങ്ങളും ശക്തമായ കഥപറച്ചിലും ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക തികവും കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായൊരു സ്ഥാനം ഉറപ്പിക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന മികവാണ് ഇത്തവണയും നമ്മൾ ആവർത്തിച്ചത്.​ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും അഭിനന്ദനങ്ങൾ നേരുന്നു. വരുംകാലങ്ങളിലും മലയാള സിനിമ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ.The post ‘മലയാള സിനിമ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ’; ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയവരെ അഭിനന്ദിച്ച് പിണറായി വിജയൻ appeared first on Kairali News | Kairali News Live.