2026 ഫിഫ ലോകകപ്പിന്റെ ആവേശകരമായ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്പെയിനും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ആരാകും ആ കപ്പിൽ മുത്തമിടുക എന്നാണ് ഇനി അറിയേണ്ടത്. ഇരു ടീമിന്റെയും ആരാധകർ ആവേശത്തിലാണ്. ഇതിനിടെ ഇതാ മത്സരത്തിലെ റഫറിയിംഗിനെക്കുറിച്ച് കടുത്ത മുന്നറിയിപ്പുമായി സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെ എത്തിയിരിക്കുകയാണ്. ഫൈനൽ നിയന്ത്രിക്കുന്ന റഫറി സ്ലാവോ വിൻസിച്ച് നിയമങ്ങൾ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.“റഫറിയുടെ പ്രകടനം ഈ മത്സരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വശമാണ്,” ലൂയിസ് ഡി ലാ ഫ്യൂന്റെ പറഞ്ഞു. സ്ലാവോ വിൻസിച്ച് നിയമങ്ങൾക്കതീതമായി പ്രവർത്തിക്കാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ടൂർണമെന്റിൽ റഫറിമാരും വീഡിയോ അസിസ്റ്റന്റ് റഫറിയും (VAR) അർജന്റീനയെ സഹായിക്കുന്നു എന്ന തരത്തിലുള്ള ചർച്ചകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്പെയിൻ പരിശീലകന്റെ ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.ALSO READ: പിള്ളേര് കളിയൊക്കെ കാണട്ടെന്നേ…; തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന് വി. ശിവൻകുട്ടിസ്ലൊവേനിയക്കാരനായ സ്ലാവോ വിൻസിച്ചാണ് ഞായറാഴ്ച ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന ഈ വമ്പൻ പോരാട്ടം നിയന്ത്രിക്കുന്നത്. 46-കാരനായ വിൻസിച്ചിന്റെ കരിയറിലെ ആറാമത്തെ ലോകകപ്പ് മത്സരമാണിത്. 2022-ലെ ഖത്തർ ലോകകപ്പിൽ അർജന്റീന സൗദി അറേബ്യയോട് 2-1 ന് പരാജയപ്പെട്ട മത്സരം നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു. ആ മത്സരത്തിൽ വിൻസിച്ച് അർജന്റീനയ്ക്ക് അനുകൂലമായി ഒരു പെനാൽറ്റി അനുവദിച്ചിരുന്നു.തിങ്കളാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12:30-നാണ് സ്പെയിനും അർജന്റീനയും തമ്മിലുള്ള കലാശപ്പോരാട്ടം നടക്കുന്നത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ റഫറിയുടെ ഓരോ തീരുമാനവും നിർണ്ണായകമാകും.The post മര്യാദയ്‌ക്കൊക്കെ കളി നിയന്ത്രിക്കണേ…; ലോകകപ്പ് ഫൈനലിന് മുൻപ് റഫറിയെ വിരട്ടി സ്പാനിഷ് കോച്ച് appeared first on Kairali News | Kairali News Live.