‘കൊടുമൺ പോറ്റിയെ വിശ്വസിച്ചേൽപ്പിച്ചതിന് നന്ദി’;ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനവുമായി മമ്മൂട്ടി

Wait 5 sec.

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനവുമായി മമ്മൂട്ടി. ധനുഷ്,വൈക്കം വിജയലക്ഷ്മി, രാജ്കുമാർ പെരിയസ്വാമി തുടങ്ങിയവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഭ്രമയു​ഗം സിനിമയുടെ അണിയറപ്രവർത്തകർക്കും സംവിധായകൻ രാഹുൽ സദാശിവനും അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട്. പുരസ്കാര പ്രഖ്യാപനത്തിനുപിന്നാലെയായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.ധനുഷ്, വൈക്കം വിജയലക്ഷ്മി, ഷെഹ്‌നാദ് ജലാൽ, രാജ്കുമാർ പെരിയസാമി, ടീം ഫെമിനിച്ചി ഫാത്തിമ, ടീം ഭദ്ര കാളി നാടകം, കൂടാതെ ദേശീയ അവാർഡ് ജേതാക്കളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ശരിക്കും അർഹതയുണ്ട്! കൊടുമൺ പോറ്റി എന്നെ ഏൽപ്പിച്ചതിന് ഭ്രമയു​ഗം ടീമിനും രാഹുൽ സദാശിവനും നന്ദിയെന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.also read:ഇനിയും തേച്ചുമിനുക്കാൻ അഭിനയ കലയിലെ മമ്മൂട്ടി മാജിക്അതേസമയം, മമ്മൂട്ടി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമു​ഗത്തിലൂടെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അജയന്റെ രണ്ടാം മോഷണമെന്ന ചിത്രത്തിലെ അങ്ങുവാന കോണിൽ എന്ന ​ഗാനം ആലപിച്ച് വൈക്കം വിജയലക്ഷ്മി മികച്ച ​ഗായികയുമായി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാലും നേടി. മലയാള സിനിമാ ചരിത്രത്തിലെ തന്നെ വേറിട്ട കഥയുമായെത്തിയ ഫെമിനിച്ചി ഫാത്തിമയ്ക്കാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത്.The post ‘കൊടുമൺ പോറ്റിയെ വിശ്വസിച്ചേൽപ്പിച്ചതിന് നന്ദി’;ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനവുമായി മമ്മൂട്ടി appeared first on Kairali News | Kairali News Live.