‘വസ്തുതകളുടെ പുലബന്ധം പോലുമില്ലാത്ത കാര്യം’; എംഎൽഎ പെൻഷനുമായി ബന്ധപ്പെട്ട വ്യാജ വാർത്തയ്ക്കെതിരെ നിയമനടപടിയെന്ന് പി കെ ശ്രീമതി ടീച്ചർ

Wait 5 sec.

എംഎൽഎമാർക്കും ആശ്രിതർക്കുമുള്ള പെൻഷനുമായി ബന്ധപ്പെട്ട് തനിക്കെതിരെ വന്ന വ്യാജ വാർത്തകളിൽ നിയമനടപടി സ്വീകരിക്കുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ശ്രീമതി ടീച്ചർ. പച്ചക്കള്ളമാണ് ചില ചാനലുകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും അത് അവരുടെ സ്വഭാവമായി മാറിയിരിക്കുകയാണെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. വസ്തുതകളുടെ പുലബന്ധം പോലുമില്ലാത്തതും അടിസ്ഥാനരഹിതവുമായിട്ടുള്ള വാർത്തകളാണ് നൽകുന്നത്. അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള ഹീനശ്രമമാണ് ഇത്. ഇതിനെതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും നിയമനടപടി സ്വീകരിക്കുമെന്നും പി കെ ശ്രീമതി ടീച്ചർ വ്യക്തമാക്കി.ALSO READ: ഒരൊറ്റ തള്ളാ! പതിനാലാം വയസിൽ മുഖ്യമന്ത്രിയുടെ തെങ്ങുകയറ്റവും പ്രീഡി​ഗ്രിയും; വൈറലായി വീഡിയോകഴിഞ്ഞ കുറച്ചു ദിവസങ്ങളായി എം എൽ എ മാർക്കും ആശ്രിതർക്കുമുള്ള പെൻഷനുമായി ബന്ധപ്പെട്ടുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. പി കെ ശ്രീമതി ടീച്ചർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ജനം ടി വി അടക്കമുള്ള ചില മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. ഈ വിഷയത്തിലാണ് നിയമനടപടി സ്വീകരിക്കുമെന്ന് പി കെ ശ്രീമതി ടീച്ചർ പറഞ്ഞത്.The post ‘വസ്തുതകളുടെ പുലബന്ധം പോലുമില്ലാത്ത കാര്യം’; എംഎൽഎ പെൻഷനുമായി ബന്ധപ്പെട്ട വ്യാജ വാർത്തയ്ക്കെതിരെ നിയമനടപടിയെന്ന് പി കെ ശ്രീമതി ടീച്ചർ appeared first on Kairali News | Kairali News Live.