ബസ് ജീവനക്കാരെ മർദ്ദിച്ചെന്ന പരാതി; ഉമ തോമസ് എംഎൽഎയുടെ ഡ്രൈവർക്കെതിരെ കേസെടുത്തു

Wait 5 sec.

ബസ് ജീവനക്കാരെ മർദ്ദിച്ചെന്ന പരാതിയിൽ ഉമ തോമസ് എംഎൽഎയുടെ ഡ്രൈവർക്കെതിരെ കേസെടുത്തു. എംഎൽഎയുടെ ഡ്രൈവർ നവാസിനെതിരെ ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തൃക്കാക്കര പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. നവാസ് ഉൾപ്പെടെ നാലുപേർ ആണ് കേസിലെ പ്രതികൾ.വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ട്രിപ്പ് സമയവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കാക്കനാട് മട്ടാഞ്ചേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന അലങ്കാർ ബസിലെ ജീവനക്കാരെ ഉമ തോമസ് എം എൽ എയുടെ ഡ്രൈവറും ഇൻഷബസിൻറെ ഉടമയുമായ നവാസ് മർദിച്ചുവെന്നാണ് ആരോപണം. ഒലിമുകൾ പെട്രോൾ പമ്പിനു സമീപം വെച്ചാണ് നവാസിൻറെ നേതൃത്വത്തിൽ തങ്ങളെ മർദിച്ചതെന്ന് ബസിലെ കണ്ടക്ടറായ നൗഫലും ഡ്രൈവർ ആസിഫും പറഞ്ഞു. കഴിഞ്ഞ വർഷം സമാന രീതിയിൽ മറ്റൊരു ബസ്ജീവനക്കാരനെ മർദിച്ച കേസിൽ പ്രതിയാണ് നവാസ്.ALSO READ: പിള്ളേര് കളിയൊക്കെ കാണട്ടെന്നേ…; തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന് വി. ശിവൻകുട്ടിമർദനമേറ്റ നൗഫലും ആസിഫും ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം തൃക്കാക്കര പോലീസിൽ പരാതി നൽകി.യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറുകൂടിയായ നവാസ് മുൻപ് എസ് എഫ് ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റിലായിട്ടുണ്ട്.സംഘടനാതലത്തിൽ നടപടിയ്ക്ക് വിധേയനായ നവാസ് പിന്നീട് ഉമ തോമസ് എം എൽ എയുടെ ഡ്രൈവറായി തുടരുകയായിരുന്നു.The post ബസ് ജീവനക്കാരെ മർദ്ദിച്ചെന്ന പരാതി; ഉമ തോമസ് എംഎൽഎയുടെ ഡ്രൈവർക്കെതിരെ കേസെടുത്തു appeared first on Kairali News | Kairali News Live.