‘സംഘപരിവാർ ബന്ധമുള്ളവർക്ക് സർക്കാർ പ്ലീഡർ പദവി’; മുഖ്യമന്ത്രിയുടെ ന്യായീകരണം പൊള്ളയെന്ന് സിപിഐഎം

Wait 5 sec.

ഹൈക്കോടതിയിൽ സർക്കാർ പ്ലീഡർമാരെ വഴിവിട്ട്‌ നിയമിച്ചതായുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ സ്വജനപക്ഷപാതവും, സത്യപ്രതിജ്ഞാ ലംഘനവും ആണെന്ന്‌ സി.പി.ഐ (എം) സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. കോൺഗ്രസ്‌ പോഷക സംഘടനയായ ഇന്ത്യൻ ലോയേഴ്‌സ്‌ കോൺഗ്രസിന്റെ ലെറ്റർ പാഡുയർത്തിയാണ്‌ മുഖ്യമന്ത്രി സംഘപരിപാർ ബന്ധമുള്ളവരെ സർക്കാർ പ്ലീഡർമാരായി നിയമിച്ചതിനെ ന്യായീകരിക്കാൻ ശ്രമിച്ചത്‌.also read:ഇനിയും തേച്ചുമിനുക്കാൻ അഭിനയ കലയിലെ മമ്മൂട്ടി മാജിക്അഡ്വക്കേറ്റ്‌ ജനറലുമായി മാത്രം കൂടിയാലോചിച്ച്‌ നടത്തേണ്ടുന്ന നിയമനം, സ്വജനപക്ഷപാതമോ പ്രീതിയോ ഇല്ലാതെ നടത്തണമെന്ന ഭരണഘടനാ വ്യവസ്ഥയെതന്നെ കാറ്റിൽപ്പറത്തിയിരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നു. യു.ഡി.എഫ്‌ സർക്കാരിന്റെ ഭരണം ഒരു മാസം പിന്നിട്ടപ്പോൾ തന്നെ അഴിമതിയും, സ്വജനപക്ഷപാതവും വ്യാപകമായിരിക്കുകയാണ്‌. അങ്ങേയറ്റം അപമാനകരമായ നിലയിലേക്ക്‌ ഭരണത്തെ നയിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട്‌ കേരളീയ സമൂഹം തിരിച്ചറിയുമെന്നും സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.The post ‘സംഘപരിവാർ ബന്ധമുള്ളവർക്ക് സർക്കാർ പ്ലീഡർ പദവി’; മുഖ്യമന്ത്രിയുടെ ന്യായീകരണം പൊള്ളയെന്ന് സിപിഐഎം appeared first on Kairali News | Kairali News Live.