ഇന്ത്യൻ സിനിമയിൽ വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മമ്മൂട്ടിയുടെ അഭിനയ രീതികൾ ഒരു പാഠപുസ്തകം കൂടിയാണ്. മിനിമലിസ്റ്റിക് അഭിനയം, കഥാപാത്രത്തിലേക്കുള്ള സന്നിവേശം, കണ്ണുകൾ കൊണ്ടുള്ള സൂക്ഷ്മാഭിനയം, ശബ്ദ നിയന്ത്രണം, ശരീരഭാഷ നിയന്ത്രണം, നിശ്ശബ്ദതയുടെ ഉപയോഗം, സംഭാഷണങ്ങളുടെയും , വികാരങ്ങളുടെയും സൂക്ഷ്മമായ നിയന്ത്രണം തുടങ്ങിയവയെല്ലാം മമ്മൂട്ടിയിൽ നിന്നും പാഠ്യവിഷയമാക്കേണ്ട അഭിനയ രീതികളാണ്.മുന്നറിയിപ്പ് എന്ന സിനിമയിലെ രാഘവൻ എന്ന കഥാപാത്രം അമിതമായ പ്രകടനമില്ലാതെ ചെറിയ ചലനങ്ങളിലൂടെ വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ രാജമാണിക്യത്തിലെ മാണിക്യം ഇളകിയാടിയുള്ള അഭിനയമാണ് കാഴ്ചവെക്കുന്നത്. പാലേരി മാണിക്യത്തിലും കാഴ്ചയിലും കണ്ണുകളിലൂടെ കഥാപാത്രത്തിൻ്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്ന മമ്മൂട്ടിയെ കാണാൻ കഴിയും.also read:കൊല്ലത്ത് ഭിന്നശേഷിക്കാരിയെ മാനസികമായി പീഡിപ്പിച്ച സംഭവം; പൊലീസിന് തിരിച്ചടി, അന്വേഷണത്തിന് ഉത്തരവിട്ട് കൊട്ടാരക്കര റൂറൽ എസ് പിഅഭിനയ കലയിൽ മമ്മൂട്ടിയെ വേറിട്ടു നിർത്തിയതിൽ ഏറ്റവും പ്രധാനമാണ് ശബ്ദ നിയന്ത്രണം. ശബ്ദത്തിൻ്റെ ഉയർച്ച, താഴ്ച, വേഗത തുടങ്ങിയവ കഥാപാത്രത്തിന് അനുയോജ്യമായി അവതരിപ്പിക്കുവാൻ മമ്മൂട്ടി പ്രത്യേകം ശ്രദ്ധിക്കുന്നത് കാണാം. ശ്വാസോച്ഛ്വാസത്തിൻ്റെ താളം കൊണ്ട് പോലും കഥാപാത്രത്തിന് ജീവൻ നൽകി അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. തനിക്ക് പരിചിതമല്ലാത്ത മറ്റൊരു ഭാഷ ഉപയോഗിക്കുമ്പോഴും മലയാളം തന്നെ വിവിധ രീതികളിൽ സംസാരിക്കുമ്പോഴും ഈ ശബ്ദ നിയന്ത്രണം ഉണ്ടാകാറുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയം.കൈ താഴേക്ക് കുത്തിയുള്ള മമ്മൂട്ടിയുടെ ‘ആക്ഷൻ’ മിമിക്രി കലാകന്മാരുടെ സ്ഥിരം അവതരണമാണ്. എന്നാൽമതിലുകൾ, വിധേയൻ, അംബേദ്കർ തുടങ്ങിയ സിനിമകൾ ഉദാഹരണമായി എടുത്താൽ നമുക്ക് നടത്തത്തിലും ഇരിപ്പിലും ആംഗ്യ ചലനങ്ങളിൽ പോലും മറ്റൊരു മമ്മൂട്ടിയെ കാണാൻ കഴിയും. മമ്മൂട്ടിയുടെ വാക്കുകൾ തന്നെ കടമെടുത്താൽ “തേച്ച് തേച്ച് മിനുക്കിയതാണ്. തേച്ചാൽ ഇനിയും മിനുങ്ങും.”The post ഇനിയും തേച്ചുമിനുക്കാൻ അഭിനയ കലയിലെ മമ്മൂട്ടി മാജിക് appeared first on Kairali News | Kairali News Live.