കാസർഗോഡ് വെള്ളരിക്കുണ്ട് വ്യാജ ലൈസൻസുമായി 17 വയസുകാരൻ പിടിയിൽ. വ്യാജ ലൈസൻസുമായി വാഹനമോടിച്ചതിന് ജുവനൈൽ ആക്ട് പ്രകാരം മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. കാസർഗോഡ് എൻഫോഴ്സ്മെന്റ് സ്ക്വാഡും വെള്ളരിക്കുണ്ട് സബ് ആർടി ഓഫിസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് വ്യാജ ലൈസൻസ് പിടികൂടിയത്.also read:‘മലയാള സിനിമ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ’; ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയവരെ അഭിനന്ദിച്ച് പിണറായി വിജയൻഅതിവേഗത്തിൽ വാഹനം ഓടിച്ചു വരുമ്പോൾ കൈകാണിച്ച് നിർത്തി ലൈസൻസ് ആവശ്യപ്പെട്ടു. ലൈസൻസ് പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് വ്യക്തമായി. തുടർന്ന് സ്കൂൾ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ പ്രായപൂർത്തിയായില്ലെന്ന് വ്യക്തമായി. വ്യാജ ലൈസൻസിൻ്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ ലൈസൻസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.ENGLISH SUMMARY : A 17-year-old was caught with a fake license in Vellarikundu, Kasaragod. The Motor Vehicles Department has registered a case under the Juvenile Act against the youth for driving with a forged license. The fake license was detected during a joint vehicle inspection conducted by the Kasaragod Enforcement Squad and officials from the Vellarikundu Sub-RTO office.The post വ്യാജ ലൈസൻസുമായി ഡ്രൈവിംഗ്; കാസർഗോഡ് 17 വയസുകാരൻ പിടിയിൽ appeared first on Kairali News | Kairali News Live.