അഹമ്മദാബാദ് | ഗുജറാത്തിലെ അഹമ്മദാബാദില്‍ അനധികൃത പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 8 പേര്‍ മരിക്കുകയും 9 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.ശനിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം.നഗരത്തിലെ വസ്ത്രാല്‍ പ്രദേശത്തുള്ള ഒരു കൃഷിയിടത്തിലാണ് ടാലന്റ് ഫയര്‍വര്‍ക്‌സ് എന്ന ഈ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്റെ ലൈസന്‍സ് നേരത്തെ റദ്ദാക്കിയിരുന്നതാണ്.വൈകുന്നേരം 3.30 ഓടെയാണ് സ്‌ഫോടനത്തെക്കുറിച്ചുള്ള ഫോണ്‍ കോള്‍ ലഭിച്ചതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഫയര്‍ഫോഴ്‌സും ആര്‍ എ എഫും ആണ് ആദ്യം സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുംContent Highlights: Eight people were killed and nine others severely injured in a blast at an illegal firecracker factory in Ahmedabad, Gujarat. The incident occurred on Saturday afternoon at a facility operating on a farm in the Vastral area. Prime Minister Narendra Modi announced financial aid for the victims.