കോറോഹെൽത്തിലെ കൂട്ടപിരിച്ചുവിടൽ; ജീവനക്കാരെ ഇനി ജോലിയിൽ തിരിച്ചെടുക്കില്ലെന്ന് കമ്പനി

Wait 5 sec.

കോറോഹെൽത്തിലെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ട് ജീവനക്കാരെ ഇനി ജോലിയിൽ തിരിച്ചെടുക്കില്ലെന്ന് കമ്പനി അധികൃതർ. പകരം അഞ്ച് മാസത്തെ കൂടി ഗ്രോസ് സാലറി നൽകാമെന്നാണ് കമ്പനിയുടെ നിലപാട്.ജോലിയിൽ നിന്ന് പിരിച്ചുവിട്ടവർക്ക് എല്ലാ ഡോക്യുമെന്റുകളും നൽകുമെന്നാണ് കമ്പനി പറയുന്നത്.പിരിച്ചുവിട്ടവർക്ക് ജി ടെക്കിൽ തൊഴിൽ നൽകും എന്നാണ് വ്യവസായ മന്ത്രി വ്യക്തമാക്കിയത്.also read; സിജെപി പ്രതിഷേധത്തിൽ വീണ്ടും സംഘർഷം; സമരക്കാർക്ക് പൊലീസ് മർദനംകോറോഹൈൽത്തിൽ ജോലി ചെയ്യുന്നവർ മെഡിക്കൽ കോഡിങ് ജീവനക്കാരാണ്. എന്നാൽ, മെഡിക്കൽ കോഡിങ്മായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ ജി ടെക്കിൽ ഇല്ല. ഈ പ്രശ്നത്തിലെ ആശങ്കകൾ ഇനിയും പരിഹരിക്കാൻ ഉണ്ട്. ആശങ്കകൾ ഉണ്ടെന്ന് ജീവനക്കാർ നേരത്തെ അറിയിച്ചിരുന്നുThe post കോറോഹെൽത്തിലെ കൂട്ടപിരിച്ചുവിടൽ; ജീവനക്കാരെ ഇനി ജോലിയിൽ തിരിച്ചെടുക്കില്ലെന്ന് കമ്പനി appeared first on Kairali News | Kairali News Live.