വൈജ്ഞാനിക-സാംസ്‌കാരിക രംഗം: മുവാസല അന്താരാഷ്ട്ര പണ്ഡിത സഭയും മഅ്ദിന്‍ അക്കാദമിയും തമ്മില്‍ ധാരണ

Wait 5 sec.

ക്വാലാലംപൂര്‍ | കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ ഒരാഴ്ച നീണ്ട മലേഷ്യന്‍ ദഅ്വാ-വിദ്യാഭ്യാസ പര്യടനത്തിന് സമാപനമായി. മലേഷ്യന്‍ മതകാര്യ വകുപ്പിന്റെ അതിഥിയായാണ് ഖലീല്‍ തങ്ങള്‍ വിവിധ പരിപാടികളില്‍ സംബന്ധിച്ചത്.ക്വലാലംപൂര്‍ ആസ്ഥാനമായുള്ള മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ പണ്ഡിത സഭയായ മുവാസലയും മഅ്ദിന്‍ അക്കാദമിയും തമ്മില്‍ വൈജ്ഞാനിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ധാരണയായി. അല്‍ മുവാസല ശൈഖ് ഇന്റര്‍നാഷണല്‍ പണ്ഡിത സഭാ പ്രസിഡന്റ് അല്‍ ഹബീബ് അബ്ദുല്ല അബ്ദുല്‍ ഖാദിര്‍ അല്‍ ഹബ്ഷിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും കരാറില്‍ ഒപ്പുവെച്ചു.പര്യടനത്തിന്റെ അവസാനഘട്ടത്തില്‍ ക്വാലാലംപൂരിലെ മുവാസല (Muwasalah) ഓഫീസില്‍ വിവിധ ഇസ്‌ലാമിക സംഘടനാ പ്രതിനിധികളും പണ്ഡിതന്മാരും പ്രവര്‍ത്തകരും ചേര്‍ന്ന് തങ്ങള്‍ക്ക് സ്വീകരണം നല്‍കി. മലേഷ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന മത-വിദ്യാഭ്യാസ പരിപാടികള്‍, ഖുര്‍ആന്‍ സെമിനാറുകള്‍, മഹബ്ബ സമ്മേളനങ്ങള്‍, പണ്ഡിത സംഗമങ്ങള്‍, സാമൂഹിക-സാംസ്‌കാരിക കൂടിക്കാഴ്ചകള്‍ എന്നിവക്ക് ഖലീലുല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കി. പര്യടനത്തിനിടെ മലേഷ്യയിലെ പ്രമുഖ ഇസ്‌ലാമിക സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും നേതൃത്വവുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും കേരളവും മലേഷ്യയും തമ്മിലുള്ള മത-വിദ്യാഭ്യാസ സഹകരണത്തിനുള്ള പുതിയ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. മലയാളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യം മലായ് ഭാഷയിലേക്ക് പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കി.മുവാസല ഓഫീസില്‍ നടന്ന സമാപന സ്വീകരണത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ ഖലീലുല്‍ ബുഖാരി തങ്ങളുടെ സേവനങ്ങളെ അഭിനന്ദിച്ചു. മലേഷ്യയിലെ മുസ്‌ലിം സമൂഹവുമായി കേരളത്തിന്റെ ആത്മീയ-വിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഖലീലുല്‍ ബുഖാരി തങ്ങളുടെ പര്യടനം ഏറെ സഹായകമാകുമെന്ന് മലേഷ്യാ മതകാര്യ വകുപ്പ് യാദിം ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗം ഡോ. ബഷീര്‍ മുഹമ്മദ് അല്‍ അസ്ഹരി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും വിജ്ഞാന-ദഅ്വാ സഹകരണം ഭാവിയിലും കൂടുതല്‍ വിപുലമാക്കാന്‍ ശ്രമങ്ങള്‍ തുടരുമെന്ന് ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.Content Highlights:Muwasala International Scholars Council and Ma’din Academy signed an MoU for educational exchange. The agreement aims to advance Islamic research and academic collaboration globally. This partnership opens new avenues for joint cultural initiatives.