കൊടുങ്ങല്ലൂരിലെ സ്കൂൾ പാചകപുരയിലെ മോഷണം: കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങില്ല; കരുതലായി അധ്യാപകരും പാചകതൊഴിലാളികളും

Wait 5 sec.

പാത്രങ്ങളും അരിയും പാചകപുരയിൽ നിന്ന് മോഷണം പോയ കൊടുങ്ങല്ലൂരിലെ വാസുദേവ വിലാസം യു.പി സ്കൂളിലെ കുട്ടികൾക്ക് കരുതലായി അധ്യാപകരും, പാചക തൊഴിലാളികളും. ഉച്ചകഞ്ഞി തയ്യാറാക്കാനുള്ള പാത്രങ്ങൾ വാടകയ്ക്ക് എടുത്തും, പലചരക്ക് സാധനങ്ങൾ എത്തിച്ചും കുട്ടികൾക്ക് ഉച്ചകഞ്ഞി മുടക്കാതെ അധികൃതർ.കഴിഞ്ഞ ബുധനാഴ്ചയാണ് സ്കൂളിൽ നിന്ന് ഉച്ചകത്തി തയ്യാറാക്കാൻ കൊണ്ട് വച്ചിരുന്ന 5 ചാക്ക് അരി ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ മോഷണം പോയത്. ഇതോടൊപ്പം വലിയ പാത്രങ്ങൾ, മിക്സി തുടങ്ങിയ ഉപകരണവും മോഷണം പോയിരുന്നു.also read; കള്ളാടി മണ്ണിടിച്ചിൽ; വിഷയം ഇന്ന് ഹൈക്കോടതി വീണ്ടും പരി​ഗണിക്കുംമോഷ്ടാക്കൾ പാചകപ്പുരയിൽ ഒന്നും ബാക്കി വയ്ക്കാതെ കാലിയാക്കിയിരുന്നു. പാചകം നടത്താൻ മാർഗമില്ലാതെ വന്നതോടെ ഇന്നലെ കുട്ടികൾക്ക് ബ്രഡും പഴവും നൽകി താത്ക്കാലിക പരിഹാരം കണ്ട അധ്യാപകർ ഇന്നത്തേക്ക് പാത്രങ്ങൾ വാടക്കെടുത്താണ് പാചകത്തിന് സൗകര്യം ഒരുക്കിയത്.കഴിഞ്ഞ ദിവസം തന്നെ പലചരക്ക് സാധനങ്ങൾ സ്റ്റോക്കെത്തുകയും ചെയ്തിരുന്നു. മോഷണത്തെ തുടർന്ന് കുട്ടികളുടെ കഞ്ഞികുടി മുട്ടിയ സങ്കടത്തിനിടയിലും ഉച്ചഭക്ഷണം മുടങ്ങാതെ കാത്ത അധ്യാപകരുടെ കരുതൽ കൈയ്യടി നേടുകയാണ്.The post കൊടുങ്ങല്ലൂരിലെ സ്കൂൾ പാചകപുരയിലെ മോഷണം: കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങില്ല; കരുതലായി അധ്യാപകരും പാചകതൊഴിലാളികളും appeared first on Kairali News | Kairali News Live.