മുംബൈ | മുംബൈയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ക്രെയിന്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ക്രെയിനിന്റെ ഭാഗങ്ങള്‍ പതിച്ചു സമീപത്തുള്ള ഹൗസിംഗ് കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകളും ഇരുചക്ര വാഹനങ്ങളും തകര്‍ന്നു. 21കാരനായ മുജ്ജമ്മില്‍ ഖോക്കര്‍ ആണ് മരിച്ചത്വ്യാഴാഴ്ച രാത്രി എട്ടോടെ മീരാ റോഡ് ഈസ്റ്റിലെ ജെപി നോര്‍ത്ത് റെസിഡന്‍ഷ്യന്‍ കോംപ്ലക്‌സില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്.കെട്ടിടത്തിന്റെ 13-ാം നിലയുടെ നിര്‍മാണം നടക്കുന്നതിനിടെ ടവര്‍ ക്രെയിന്‍ തകര്‍ന്നുവീഴുകയായിരുന്നു. ക്രെയിനിന്റെ ഒരുഭാഗം നിര്‍മാണം നടക്കുന്ന സ്ഥലത്തും മറ്റ് ഭാഗങ്ങള്‍ സമീപത്തുള്ള ജെകെ ഐറിഷ് സൊസൈറ്റിയുടെ പാര്‍ക്കിംഗ് ഏരിയയിലുമാണ് പതിച്ചത്.ഓടിക്കൂടിയ താമസക്കാരാണ് പരുക്കേറ്റവരെ രക്ഷപ്പെടുത്തിയത്.Content Highlights: A construction tower crane collapsed at a high-rise building site in Mumbai leaving one person dead. The tragic incident occurred during construction work on the 13th floor at Mira Road East. Another individual sustained severe injuries and multiple vehicles in the area were crushed.