ദില്ലി ജന്തർമന്ദിരിലെ സിജെപിയുടെ പ്രതിഷേധത്തിന് പിന്തുണ ഏറുന്നു. അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന് പിന്തുണയുമായി ആയിരങ്ങളാണ് പ്രതിഷേധ നഗരിയിൽ എത്തുന്നത്.ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സമാജ് വാദ് പാർട്ടി നേതാവ് ഡിംപിൾ യാദവ്, ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികയത്ത് എന്നിവരും ജന്തർ മന്ദിരിൽ എത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബോളിവുഡ് സിനിമ താരങ്ങളായി സോനാക്ഷി സിൻഹ, അതിഥി റാവു ഹൈദരി എന്നിവരും സോനം വാങ് ചുക്കിന് സമൂഹമാധ്യങ്ങളിലൂടെ പിന്തുണ അറിയിച്ചു.also read; തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്: 10 കോടിയിലേറെ രൂപയുടെ തിരിമറി, ആകെ പെട്ട് ബിജെപി നേതൃത്വംഅതേസമയം, സോനം വാങ് ചുക്കിന്റെ ആരോഗ്യനിലയിൽ ദില്ലി ഹൈ കോടതി ആശങ്ക അറിയിച്ചു ദിവസേന നിരീക്ഷിക്കാനും ആവശ്യമെങ്കിൽ അടിയന്തിര വൈദ്യസഹായം നൽകാനും ദില്ലി ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.The post സിജെപി പ്രതിഷേധം; സോനം വാങ്ചുക്കിനുള്ള പിന്തുണ ശക്തമാവുന്നു appeared first on Kairali News | Kairali News Live.