തൊടുപുഴ നഗരസഭയിലെ ഭരണസ്തംഭനത്തിനും ചേരിപ്പോരിനെ തുടർന്നുണ്ടായ വികസന മുരടിപ്പിനും എതിരെ സിപിഐഎം നേതൃത്വത്തിൽ ജനകീയ മാർച്ച് ഇന്ന്. പ്രതിഷേധ യോഗം സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യുംതൊടുപുഴ നഗരസഭയില്‍ യുഡിഎഫ് ഭരണസമിതി അധികാരത്തിലേറിയിട്ട് ഏഴുമാസത്തിലേറെയായി .നാളിതുവരെ ഒരു വികസന പദ്ധതികളും നടപ്പാക്കിയിട്ടില്ല. സെക്രട്ടറിയടക്കം പ്രധാനപ്പെട്ട പല തസ്‍തികകളിലും ജീവനക്കാരില്ല. അതിനിടയില്‍ ഭരണസമിതിക്കുള്ളില്‍ ചേരിപ്പോരും തമ്മിലടിയും രൂക്ഷം.also read; സിജെപി പ്രതിഷേധം; സോനം വാങ്ചുക്കിനുള്ള പിന്തുണ ശക്തമാവുന്നുവെള്ളക്കെട്ട്, മാലിന്യ സംസ്കരണം, തെരുവ് വിളക്ക് തുടങ്ങിയ ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ .ധാരാളംഅതിനോടൊപ്പമാണ് പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിലെ ടോയ്ലറ്റ് കോംപ്ലക്സ്,കോലാനിയിൽ ആരംഭം കുറിച്ച നഗരസൗന്ദര്യവത്കരണം പോലെ തിരഞ്ഞെടുപ്പിന് മുൻപ് ഉദ്ഘാടനം നടത്തി ജനങ്ങളെ പറ്റിച്ച പദ്ധതികൾ ഇന്നും തുടങ്ങിയടത്തു തന്നെ നിൽക്കുന്നു ഇതിനെല്ലാം പുറമേയാണ് ഭരണസമിതിക്കുള്ളിലെ ചെയർപേഴ്സണും വൈസ് ചെയർമാനും തമ്മിലുള്ള ചേരിപ്പോരും ഇതേ തുടർന്നുള്ള വികസന മുരടിപ്പും.ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളും സുരക്ഷയുമാണ് ഇതിലൂടെ .നഷ്ടമാവുന്നത് ഇതിനെല്ലാം എതിരെയാണ്. സിപിഐ എം നഗരസഭ ഓഫീസിലേക്ക് പ്രകടനവും തുടർന്ന് ധർണയും നടത്തുന്നത് . മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരക്കും. ധർണ ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടേറിയറ്റംഗം മുഹമ്മദ് ഫൈസൽ, തുടങ്ങിയവർ സംസാരിക്കും.The post യുഡിഎഫിലെ ആഭ്യന്തര കലഹം; തൊടുപുഴ നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ സിപിഐഎം പ്രതിഷേധം ഇന്ന് appeared first on Kairali News | Kairali News Live.